ഗുരുവായൂരില്‍ കുരുന്നില പുസ്തക വിതരണം

0

തൃശൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും “കുരുന്നിലയും മക്കളും” ശില്പശാലയും ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ നഗരസഭാ പരിധിയിലെ മുഴുവൻ അംഗൻവാടികൾക്കും സ്പോൺസർഷിപ്പിലൂടെ പുസ്തകം നൽകി.അംഗൻവാടി അധ്യാപകരുടെ ശില്പശാലക്ക് വി മനോജ്‌ കുമാർ, എം ആർ വർ ഗ് ഗീസ് എന്നിവർ നേതൃത്വം നൽകി. കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് അധ്യക്ഷയായി.സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ സായിനാഥൻ,ശൈലജ സുധൻ, എം എം ഷെഫീർ, ബിന്ദു അജിത് കുമാർ, പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, മേഖല ഭാരവാഹികളായ കെ പി മോഹൻബാബു, സിന്ധു ശിവദാസ്,ശശി ആഴ്ചത്ത്,എം എ മണി,എം കേശവൻ, അംഗനവാടി സെക്ടർ ലീഡർ സ്നേഹലത പുഷ്കരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *