യുറീക്കാ വായനശാല കോഴിക്കോട്

കോഴിക്കോട് : ശാസ്തസാഹിത്യ പരിഷത്ത് കോഴിക്കോട് കോർപ്പറേഷൻ മേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയങ്കര ജി.യു.പി.സ്‌കൂളിലെയും, കല്ലായ് ജി.യു.പി.സ്‌കൂളിലെയും എല്ലാ ക്ലാസ്സ് മുറികളിലും യുറീക്ക വായനശാല ആരംഭിച്ചു. ഉദ്‌ഘാടനം പരിഷത് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദൻ നിർവഹിച്ചു. മേഖല പ്രസിഡണ്ട് പി.യു.മർക്കോസ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകരായ വിനോദ്, പുരുഷോത്തമൻ, ലാംബെർട് ജോസഫ് എന്നിവർ സംസാരിച്ചു. കെ.സതീശൻ സ്വാഗതവും സി.പി.സദാനന്ദൻ നന്ദിയും പറഞ്ഞു.