ശാസ്ത്രജ്ഞൻ ഗ്രിഗര്‍ മെൻഡലിന്റെ 200-ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ഗ്രിഗർ മെൻഡൽ @200- ജനിതക ശാസ്ത്രവാരത്തിന്റെ സമാപനം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്നു.

ലൂക്ക ഓൺലൈൻ സയൻസ് പോർട്ടൽ, യൂണിവേഴ്സിറ്റി ലൈഫ് സയൻസസ് ഡിപാർട്മെന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പരിപാടി ആര്യഭട്ട ഹാളിൽ വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈഫ് സയൻസസ് വിഭാഗം മേധാവി ഡോ. ഇ ശ്രീകുമാരൻ അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റംഗം ഡോ.എം. മനോഹരൻ , സെനറ്റംഗം വിനോദ് എൻ നീക്കാംപുറത്ത് എന്നിവർ സംസാരിച്ചു. ലൂക്ക എഡിറ്റർ റിസ്വാൻ സി സ്വാഗതവും പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ഡോ.പ്രസീത പി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ ഡോ.ബി.എസ് ഹരികുമാർ (ഗ്രിഗർ മെൻഡൽ @200 ആമുഖം), ഡോ.പി.സുനോജ് കുമാർ (ഗ്രിഗർ മെൻഡലും പരീക്ഷണങ്ങളും ), ഡോ.കെ.പി. അരവിന്ദൻ (ജനിതകശാസ്ത്രം മെൻഡലിനു ശേഷം ) എന്നിവർ വിഷയാവതരണങ്ങൾ നടത്തി. സമാപനസമ്മേളനത്തിൽ പരിഷത്ത് ജില്ലാ പ്രസിഡന്റ് അജിത് കുമാർ ടി അധ്യക്ഷനായി. വിദ്യാർത്ഥികൾക്കായി ലൂക്ക നടത്തിയ ഗ്രിഗർ മെൻഡൽ ചെറു വീഡിയോ മത്സരത്തിൽ വിജയികളായ ലിയാൻ അഫ്താബ് കെ (ഒന്നാം സമ്മാനം), ജാസ്മിൻ എ.എസ് (രണ്ടാം സമ്മാനം), നിള കെ.എസ് (മൂന്നാം സമ്മാനം) എന്നിവർക്കുള്ള ഉപഹാരങ്ങൾ യുറീക്ക മാനേജിങ് എഡിറ്റർ ഇ. വിലാസിനി വിതരണം ചെയ്തു. സമ്മാനാർഹമായ വീഡിയോകളുടെ പ്രദർശനവുമുണ്ടായി. elel

1 thought on “ഗ്രിഗർമെൻഡൽ @200 ലൂക്ക ജനിതക ശാസ്ത്രവാരത്തിന് സമാപനം

Leave a Reply

Your email address will not be published. Required fields are marked *