വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം വർഗീയവൽകരിക്കരുത്

0

ചരിത്രവസ്തുതകൾ വെട്ടിമാറ്റിയും ശാസ്ത്രതത്വങ്ങളെ ഒഴിവാക്കിയും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം വർഗീയവൽകരിക്കുന്ന നയം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം.

യുക്തീകരണപ്രക്രിയ എന്ന പേരിൽ സ്കൂൾപാഠപുസ്തകങ്ങളിൽ നിന്നും യാതൊരു യുക്തി യും നീതീകരണവുമില്ലാതെ പാഠഭാഗങ്ങൾ ഒഴിവാക്കുന്ന പ്രക്രിയ എൻ സി ഇ ആർ ടി തുടരുകയാണ്.

ഇന്ത്യയിലെ ബഹുസ്വരത അനന്യമാണ്. ഇവിടേക്ക് കടന്നുവന്നവരും ഇതിലെ വഴി പോയവരും അവരാരായാലും ശരി നിരവധി മതങ്ങളും വംശങ്ങളും കൂടിച്ചേർന്ന്, കൊണ്ടും കൊടുത്തും മെച്ചപ്പെട്ടതാണ് ഇന്ത്യൻ സംസ്കാരം. ഇന്ത്യാചരിത്രം പഠിക്കുന്ന വിദ്യാർത്ഥികൾ മുഗൾ കാലഘട്ടം പഠിക്കേണ്ടതില്ല എന്നു തീരുമാനിച്ച് ആ ഭാഗം വെട്ടിമാറ്റിയാൽ ഭാവി തലമുറയുടെ ചരിത്രബോധം അത്രമേൽ വികലമായിത്തീരും.

മൌലാന അബുൾകലാം ആസാദ് ഇന്ത്യാവിഭജനത്തെ തീവ്രമായും എതിർത്തിരുന്ന സ്വാതന്ത്ര്യസമര പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയുമാ യിരുന്നു. അദ്ദേഹത്തിന്റെ പേര് സൂക്ഷ്മമായാണ് വരികൾക്കിടയിൽനിന്ന് വെട്ടിമാറ്റിയി ട്ടുള്ളത്. ഒരുവിഭാഗത്തോട് വിദ്വേഷം വളർത്തി മറ്റ് വിഭാഗങ്ങളുടെ പിന്തുണ ആർജിക്കുക എന്നത് എക്കാലത്തും വർഗീയവാദികളുടെയും ഫാസിസ്റ്റുകളുടെയും തന്ത്രമായിരുന്നു. അതാണ് ഇവിടെയും സംഭവിക്കുന്നത്.  ഭാവി ഭാരതം രൂപപ്പെടുന്ന ക്ലാസ് മുറികളെ വർഗീയവൽകരിച്ച് വിദ്വേഷ മലീമസമാക്കുന്ന ഈ നിലപാടിനെ എന്തു വില കൊടുത്തും ചെറുത്തു തോല്പിക്കുക തന്നെ വേണം.

ജീവശാസ്ത്രത്തിലെ പ്രതിഭാസങ്ങൾ പരിണാമത്തിന്റെ വെളിച്ചത്തിൽ മാത്രമേ വിശദീകരി ക്കുവാൻ കഴിയൂ എന്നു പറഞ്ഞത് പ്രസിദ്ധ അമേരിക്കൻ ജനിതക ശാസ്ത്രജ്ഞനായ ഡോബ് ഷാൻസ്കിയാണ്. സൃഷ്ടിവാദികളുടെ എതിർപ്പു മൂലവും മതാധിഷ്ഠിത ഭരണസംവി ധാനങ്ങളുടെ നേരിട്ടുള്ള ഇടപെടലുകൾ വഴിയുമാണ് ലോകമെമ്പാടും പരിണാമപഠന നിരോധനത്തിനുള്ള ശ്രമങ്ങൾ നടന്നിട്ടുള്ളത്. സിലബസ് പരിഷ്കരിക്കണമെന്ന പേരിൽ എൻ.സി.ഇ.ആർ.ടി യുടെ പത്താംക്ലാസിലെ പാഠപുസ്തകത്തിൽനിന്നും പരിണാമവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കംചെയ്തത് നിഷ്കളങ്കമായ ഒരു നീക്കമല്ല മറിച്ച് നിക്ഷിപ്ത താൽപര്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ഭരണഘടനാവിരുദ്ധമായ ഒരു പദ്ധതിയുടെ ആദ്യപടിയാണ്. ചരിത്രത്തെ വക്രീകരിച്ചും ശാസ്ത്രതത്വങ്ങളെ മാറ്റിനിർത്തിയും കേന്ദ്ര സർക്കാർ പാഠപുസ്തകങ്ങൾ വെട്ടിത്തിരുത്തുന്ന നടപടിയിൽനിന്ന് ഉടൻ പിന്മാറണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *