പരിഷത്ത് വജ്ര ജൂബിലിയിലേക്ക്

പരിഷത്ത് വജ്ര ജൂബിലിയിലേക്ക്

2021 സെപ്റ്റംബർ 10ന് 59 വർഷം പൂർത്തിയാക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി വർഷത്തിലേക്ക് കടക്കുകയാണ്.
വജ്രജൂബിലി വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 141 മേഖലകളിലായി 1314 യൂണിറ്റുകളിൽ അറുപതിനായിരത്തിലധികം വരുന്ന പരിഷത്ത് പ്രവർത്തകർ ഓൺലൈനിൽ നടക്കുന്ന വജ്രജുബിലി സംഗമ യോഗങ്ങളിൽ പങ്കെടുക്കും.
വജ്രജുബിലി വർഷത്തിൽ വൈവിധ്യമാർന്ന ശാസ്ത്ര പ്രചാരണ പ്രവർത്തനങ്ങളാണ് പരിഷത്ത് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ തുടക്കമായി,10ന് രാവിലെ പരിഷത്ത് പതാക ഉയർത്തൽ, ഓർമ മരം നടീൽ എന്നിവയെതുടർന്നു, ജനകീയ ശാസ്ത്ര പ്രസ്ഥാനം പിന്നിട്ട പാതകളും, സമകാലീന വെല്ലുവിളികളും,പരിഷത് അംഗങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം എന്നിവയെ പ്പറ്റിയുള്ള അവതരണം,ചർച്ച, പ്രാദേശിക തലത്തിലെ ശാസ്ത്രീയ ഇടപെടലുകളുടെ ആലോചന എന്നിവ നടക്കും.
1962 സെപ്റ്റംബർ 10ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട പരിഷത്ത്, ശാസ്ത്രമെഴുത്തുകാരുടെ സംഘം എന്ന നിലയിൽ നിന്നുമാറി, ശാസ്ത്രജ്ഞരും, അധ്യാപകരും, ഉദ്യോഗസ്ഥരും, കർഷക തൊഴിലാളികളും, യുവജനങ്ങളുമൊക്കെയുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമായി മാറി. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വിവിധ ജനകീയ ശാസ്ത്ര സംഘടനകളെ അഖിലേന്ത്യ തലത്തിൽ ഏകോപിപ്പിക്കുന്നതും കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്.

ഒ എം ശങ്കരൻ
പ്രസിഡണ്ട്

പി ഗോപകുമാർ
ജനറല്‍ സെക്രട്ടറി

Share

Leave a Reply

Your email address will not be published. Required fields are marked *