മഴക്കാല രോഗങ്ങളിൽ ജാഗ്രത പാലിക്കണം .കണ്ണൂർ ജില്ലാക്കമ്മിറ്റി

0

 

കണ്ണൂർ ജില്ലയിൽ വർധിച്ച തോതിൽ മഴപെയ്യുന്നതിൻ്റെ പശ്ചാത്തലത്തിൽ വിവിധ തരം പകർച്ചാ പനികൾ ഉയർന്ന് വരുന്നുണ്ട്.

കോവിഡ് പടർച്ച ചെറിയ തോതിൽ തുടർന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റ് തരം പനിയും മഴക്കാല രോഗങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അപൂർവ്വമായെങ്കിലും പനി മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.ഡെങ്കി പനി, വിവിധ തരം വൈറൽ പനികൾ, വയറിളക്കരോഗം, ഹെപ്പറ്റൈറ്റിസ് തുടങ്ങി
എലി പനിയും വ്യാപകമായ് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇതിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ എല്ലാവരും വിശിഷ്യ ആരോഗ്യ വകുപ്പും വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഏറ്റെടുക്കേണ്ടതാണ്.

വ്യക്തിശുചിത്വം ഉറപ്പ് വരുത്തുക, ശുചിത്വമുള്ള ഭക്ഷണശീലം നിലനിർത്തുക, മാസ്ക് ഉൾപ്പടെയുള്ള കോവിഡ് പ്രതിരോധം തുടരുക, ജോലി സ്ഥലത്ത് മലിന ജലവുമായ് സംമ്പർക്കം ഉണ്ടെങ്കിൽ ഗം ബൂട്ട്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക എന്നിവ പ്രധാന മുൻകരുതലുകളാണ്.

പനി ഉണ്ടെങ്കിൽ നന്നായി വെള്ളവും , പോഷക ആഹാരവും കഴിക്കുകയും,
വിശ്രമം ഉറപ്പ് വരുത്തുകയും ആവശ്യമെങ്കിൽ പാരസിറ്റാമോൾ മരുന്നും ഡോക്ടറുടെ നിർദ്ദേശത്താൽ എടുക്കേണ്ടതാണ്.

പനി വിട്ടുമാറുന്നിലേങ്കിൽ 2 ദിവസം വൈകിക്കാതെ ഡോക്ടറെ കാണേണ്ടതാണ്.

പനി ബാധിച്ച് കുട്ടികളുടെ ഹാജർ സ്കൂളിൽ കുറയുന്ന സഹചര്യവുമുണ്ട്. ഈ സഹചര്യത്തിൽ ജില്ലാ ഭരണകൂടം ഉടനെ നേതൃത്വം ഏറ്റെടുത്ത് ജാഗ്രതയോടെ പ്രവർത്തനം ഏകോപിപ്പിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *