യുവസമിതി പത്തനംതിട്ട മേഖല കൺവെൻഷൻ

0

ഓണം അവധികൾക്ക് ശേഷം വിപുലമായി മേഖല കൺവെൻഷനും ക്ലാസുകളും നടത്താൻ സംഗമം തീരുമാനിച്ചു.

സന്ദേശ് സ്റ്റാലിൻ, ചെയർ പേഴ്സൺ അലിൻ്റ JB, ജോയിൻ്റ് കൺവീനർ അലീഡ,പ്രവീൺ എം സ് സംസാരിക്കുന്നു

21 /08/2023

പത്തനംതിട്ട : യുവസമിതി പത്തനംതിട്ട മേഖല കൺവെൻഷൻ ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ചേർന്നു.
പരിഷത്ത് ഉന്നത വിദ്യാഭ്യാസ സമിതി ജില്ലാ കൺവീനർ പി എസ് ശ്രീകല ടീച്ചർ ആമുഖ അവതരണവും ധബോൽക്കർ അനുസ്മരണവും നടത്തി. IT ജില്ലാ സബ് കമ്മറ്റി ചെയർമാൻ എംഎസ് പ്രവീൺ വിവരസാങ്കേതിക രംഗത്തെ പുതു പ്രവണതകളെ പറ്റി ക്ലാസ് എടുത്തു. വിവിധ വിഷയങ്ങളെ അധികരിച്ച് ഗ്രൂപ്പ് ചർച്ചകൾ നടന്നു. സംവൃത, ജിത, സുബിൻ, അമ്പാടി, സൗമിത്രി തുടങ്ങിയവർ പൊതു ചർച്ചയിൽ പങ്കെടുത്തു. യുവ സമിതി ജില്ലാ കൺവീനർ സന്ദേശ് സ്റ്റാലിൻ, ചെയർ പേഴ്സൺ അലിൻ്റ JB, ജോയിൻ്റ് കൺവീനർ അലീഡ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എബിൻ ബാബുജി, അശ്വിൻ തുടങ്ങിയവർ ചർച്ചകളിൽ ഉയർന്ന വിവിധ വിഷയങ്ങൾ ക്രോഡീകരിച്ച് സംസാരിച്ചു.
സുബിൻ ചെയർമാനും ജിത കൺവീനറും ആയ മേഖല യുവസമിതി നിലവിൽ വന്നു.
ഓണം അവധികൾക്ക് ശേഷം വിപുലമായി മേഖല കൺവെൻഷനും ക്ലാസുകളും നടത്താൻ സംഗമം തീരുമാനിച്ചു. ജിത നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *