തിരുവനന്തപുരത്ത് സ്വാഗതസംഘമായി
tvm swgathasangham
തിരുവനന്തപുരം ജില്ലാസമ്മേളനം മെയ് 21, 22 തീയതികളിലായി മലയിൻകീഴിൽ നടക്കും. സംഘാടക സമിതി യോഗം മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ അഡ്വ. ഐ.ബി. സതീഷ് MLA ഉദ്ഘാടനംചെയ്തു. പരിഷത്ത് ജനറൽ സെക്രട്ടറി പി ഗോപകുമാർ സമ്മേളനം സംബന്ധിച്ച വിശദീക രണം നൽകി. ജില്ലാ സെക്രട്ടറി എസ്. എൽ. സുനിൽകുമാർ, ജിനു കുമാർ വി, ഷിബു എ. എസ്. എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡൻ്റ് മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി കെ. ജി. ശ്രീകുമാർ സ്വാഗതവും മലയിൻകീഴ് യൂണിറ്റ് പ്രസിഡൻ്റ് നീലകണ്ഠൻ നായർ നന്ദിയും പറഞ്ഞു.
ഐ ബി സതീഷ് എംഎൽഎ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ചെയർമാനും വേണു തോട്ടുംകര ജനറൽ കൺവീനറുമായ സംഘാടകസമിതി രൂപീകരിച്ചു.