ലാബ് അറ്റ് ഹോം: നൂറു ദിന ശാസ്ത്ര പരീക്ഷണങ്ങൾക്ക് തുടക്കമായി

0

കാസർഗോഡ് ജില്ലാ ബാലവേദിയുടെ നേതൃത്വത്തിൽ “ലാബ് അറ്റ് ഹോം” നൂറു ദിന ശാസ്ത്ര പരീക്ഷണങ്ങൾ

ദിനേഷ്കുമാർ തെക്കുമ്പാട് ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.

കാസർഗോഡ്: ജില്ലാ ബാലവേദിയുടെ നേതൃത്വത്തിൽ “ലാബ് അറ്റ് ഹോം” നൂറു ദിന ശാസ്ത്ര പരീക്ഷണങ്ങൾക്ക് തുടക്കമായി. 24 മണിക്കൂർ തുടർച്ചയായി ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയ കുഞ്ഞിമംഗലം ഗവ. എൽ.പി.സ്കൂൾ പ്രധാനാധ്യാപകനും തൃക്കരിപ്പൂർ സ്വദേശിയുമായ ദിനേഷ്കുമാർ തെക്കുമ്പാടാണ് പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തെ ബാലവേദി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ദിവസേന സന്ധ്യയ്ക്ക് 7 മണിക്കാണ് ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. വായുമർദ്ദം, കാന്തികത, ജഡത്വം,ആവർത്തന പ്രതി പതനം, വൈദുതകാന്തിക പ്രേരണം,പ്ലവനതത്വം, ബോയിൽ നിയമം, ആർക്കമഡീസ് തത്വം, ചാൾസ് നിയമം, പാസ്ക്കൽനിയമം, ബരണോളിക്ക് തത്വം, വർത്തുളചലനം, ഘർഷണബലം, നിറംമാറ്റ പരീക്ഷണങ്ങൾ തുടങ്ങി ശാസ്ത്ര രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന നൂറുദിന പരീക്ഷണങ്ങളാണ് ഇതിൽ വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ “ലാബ് അറ്റ് ഹോം” പദ്ധതി നടപ്പിലാക്കുന്നതിന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമായിരിക്കും നൂറുദിന പരീക്ഷണങ്ങൾ. മുൻ സംസ്ഥാന പ്രസിഡണ്ടും ഗ്രന്ഥകാരനുമായ പ്രൊഫ. കെ പാപ്പൂട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ല ബാലവേദി ചെയർമാൻ പ്രദീപ് കൊടക്കാട് അധ്യക്ഷനായി. ബാലവേദി സംസ്ഥാന കൺവീനർ രമേഷ്കുമാർ, ജില്ല സെക്രട്ടറി കെ പ്രേംരാജ്, ദിനേഷ്കുമാർ തെക്കുമ്പാട് എന്നിവർ സംസാരിച്ചു. ബാലവേദി ജില്ല കൺവീനർ കെ ടി സുകുമാരൻ സ്വാഗതവും ജില്ലാ ട്രഷറർ എം രമേശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *