മടവൂർ യൂണിറ്റ് കുടുംബസംഗമം
യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗം ശാസ്ത്രക്വിസ് മത്സരവും വിജയികൾക്കുള്ള അനുമോദനസമ്മേളനവും ഇതിന്റെ ഭാഗമായി നടന്നു.

മടവൂർ യൂണിറ്റ് കുടുംബസംഗമം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ. ശശാങ്കൻ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ മേഖലയിലെ മടവൂർ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ജെ. ശശാങ്കൻ ഉദ്ഘാടനം ചെയ്തു. യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗം ശാസ്ത്രക്വിസ് മത്സരവും വിജയികൾക്കുള്ള അനുമോദനസമ്മേളനവും ഇതിന്റെ ഭാഗമായി നടന്നു. കുട്ടികളും മുതിർന്നവരുമുൾപ്പെടെ 60-ഓളം പേർ പങ്കെടുത്ത പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ഐശ്വര്യ അധ്യക്ഷയായി. മേഖലാ സെക്രട്ടറി സുനീർ ശാസ്ത്രാവബോധ പ്രഭാഷണം നടത്തി. മേഖലാ വൈസ് പ്രസിഡന്റ് എം. സിബു, കെ. രാമചന്ദ്രൻ, മടവൂർ സുരേന്ദ്രൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.