ഗൃഹസന്ദര്‍ശന പരിപാടിയുടെ വെള്ളനാട് മേഖലാതല ഉദ്ഘാടനം

0

വെള്ളനാട് മേഖലാതല ഗൃഹസന്ദർശന പരിപാടി കുറ്റിച്ചൽ യൂണിറ്റിൽ ഉദ്ഘാടനം ചെയ്യുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ വെള്ളനാട് മേഖലാതല ഉദ്ഘാടനം കുറ്റിച്ചൽ യൂണിറ്റിൽ സുരേന്ദ്രൻ-സുലോചന ടീച്ചർ ദമ്പതികളുടെ വസതിയിൽ തുടക്കംകുറിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം എസ്.എൽ. സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം ശിവനാരായണപിള്ള, വെള്ളനാട് മേഖലാ സെക്രട്ടറി മഹേഷ്, മേഖലാ പ്രസിഡന്റ് അജിത്ത് വെള്ളനാട്, വൈസ് പ്രസിഡന്റ് കൈതക്കൽ ശശി, വി.എസ്. ജയകുമാർ എന്നിവർ നേതൃത്വം നൽകി. വീഴ്ചയെത്തുടർന്ന് വിശ്രമം നയിക്കുന്ന സുലോചന ടീച്ചറും കുടുംബവും ഗൃഹസന്ദർശനത്തിനെത്തിയ പ്രവർത്തകരെ ഹൃദയപൂർവമാണ് സ്വീകരണം നൽകിയത്. മാസിക, അംഗത്വം തുടങ്ങിയ വിവിധ കാര്യങ്ങൾ ചർച്ച ചെയ്തതിനൊപ്പം പരിഷദ് ഭവന്റെ പുനരുദ്ധാരണ പ്രവൃത്തിയെക്കുറിച്ചും പ്രവർത്തകർ സൂചിപ്പിച്ചു. ടീച്ചറും കുടുംബവും ആവേശപൂർവം പൂർണ പിന്തുണ നൽകുമെന്നറിയിച്ചത് സംഘത്തിന് ഏറെ ആത്മവിശ്വാസം പകരുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *