മാധ്യമസ്വാതന്ത്ര്യം ചങ്ങലക്കിടുന്നതിനെതിരെ പ്രതിഷേധിച്ചു

0
11/10/23 തൃശ്ശൂർ 
മാധ്യമസ്വാതന്ത്ര്യം ചങ്ങലക്കിടുകയും പത്രപ്രവർത്തകരെ വേട്ടയാടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കോലഴി ജനാധിപത്യ മതേതര കൂട്ടായ്മ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. പൂവണി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം തെരുവുകളിലൂടെ സഞ്ചരിച്ച് കോലഴി സെന്ററിൽ സമാപിച്ചു.
കോഴിക്കോട് സർവകലാശാല സെനറ്റ് അംഗവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ലാസെക്രട്ടറിയുമായ ഡോ.കെ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വലിയൊരു ദുരന്തത്തിലേക്ക് രാജ്യം നിങ്ങുന്നതിന്റെ ദുസ്സൂചനകളാണ് ഇന്ത്യയിലിന്ന് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ 4 തൂണുകളെയും ശിഥിലീകരിക്കുകയും അപ്രസക്തമാക്കുന്നതിന്റെയും ഫാസിസ്റ്റ് രീതികളുടെ തുടർച്ചയാണ് മാധ്യമങ്ങളെയും ജനങ്ങളെയും ഭയപ്പെടുത്തി നിശബ്ദരാക്കുന്ന കാഴ്ചകൾ. ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോലഴി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ , കോലഴി വായനശാല പ്രസിഡണ്ട് സി.മോഹൻദാസ്, കോലഴി സി.പി.എം. ഏരിയ കമ്മിറ്റി അംഗം എം.ആർ. കൃഷ്ണൻ കുട്ടി, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ജി.രാജൻ, സെക്യുലർ ഫോറം തൃശ്ശൂർ കൺവീനർ കെ.വി. ആന്റണി, AlBEA മുൻ ജില്ലാസെക്രട്ടറി കെ.രാമചന്ദ്രൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം, സി.ബാലചന്ദ്രൻ, മേഖലാ പ്രസിഡണ്ട് എം.എൻ ലീലാമ്മ, സെക്രട്ടറി ഐ.കെ.മണി, കോലഴി സഹകരണബാങ്ക് പ്രസിഡണ്ട് എം.ടി.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം സുനിത വിജയഭാരത്, എ.പി.ശങ്കരനാരായണൻ, എ.ദിവാകരൻ, വി.കെ.മുകുന്ദൻ, ഡോ.വി.ജി.ഗോപാലകൃഷ്ണൻ, പി.വി.റോസിലി, ടി.എൻ.ദേവദാസ്, കവിത പി വേണു ഗോപാൽ, പ്രീത ബാലകൃഷ്ണൻ, മേരി ഹെർബർട്ട് , ബി.ലക്ഷ്മിക്കുട്ടി, ടി.വി.ഗോപിഹാസൻ, ആന്റോ പേരാമംഗലത്ത്, ടി.വൃന്ദ, ടി.മിനി സരോജ, എം.ഇ. രാജൻ, മാത്യു ആൻഡ്രൂസ്, ശശികുമാർ പള്ളിയിൽ, വിജയ് രാമദാസ്, ടി.സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *