പൊന്നാനി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് നടത്തി

0

പൊന്നാനി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് 8 -10-23 ഞായർ രാവിലെ 10 മണി മുതൽ 5 മണി വരെ എടപ്പാൾBRC യിൽ വെച്ച് നടന്നു.32 പേർ പങ്കെടുത്തു. 11 ൽ 2 യൂണിറ്റ് ഒഴിച്ച് മറ്റുള്ള എല്ലാ യൂണിറ്റിൽ നിന്നും പ്രവർത്തകർ പങ്കെടുത്തു.

നാം ജീവിക്കുന്ന ലോകം, ഇന്ത്യ, കേരളം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി ശ്രീ.വി.വി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രം ശാസ്ത്രബോധം എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ബ്രിജേഷ് അവതരിപ്പിച്ചു.തുടർന്ന് പങ്കാളികളോട് ചില ചോദ്യങ്ങൾ ചോദിച്ച് സംവാദം നടത്തി.ഉച്ചയ്ക്ക് ശേഷം ജനകിയ ശാസ്ത്ര പ്രസ്ഥാനം, വിവര സാങ്കേതിക വിദ്യ എന്ന വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സെഷൻ കേന്ദ്ര നിർവ്വാഹക സമിതി അംഗം ശ്രീ.സുനിൽ. സി.എൻ എടുത്തു. ഭാവി പരിപാടികളുടെ അവതരണവും തുടർ പ്രവർത്തനങ്ങളും ജില്ലാ കമ്മറ്റി അംഗം ജിജി വർഗ്ഗീസ് അവതരിപ്പിച്ചു. 21-10 -23 നുളളിൽ എല്ലാ യൂണിറ്റുകളിലും കൂടിയിരിപ്പ് നടത്തി സംഘടന വിദ്യാഭ്യസ ചർച്ച നടത്താൻ തീരുമാനിക്കുകയും ചുമതല നൽകുകയും ചെയ്തു. ക്യാമ്പിന് ജില്ലാ വൈസ് പ്രസിഡൻറ് ശ്രീ.സുധീർ ആലങ്കോട് ,മേഖലാ പ്രസിഡൻ്റ് ശ്രീ.ഗിരീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *