മണിപ്പൂർ ഹരിയാന കലാപങ്ങൾക്കെതിരെ എടവണ്ണയിൽ പ്രതിഷേധ കൂട്ടായ്മ

IMG_20230806_195410
06 ഓഗസ്റ്റ് 2023
മലപ്പുറം

മണിപ്പൂർ ഹരിയാന കലാപങ്ങൾക്കെതിരെ മഞ്ചേരി മേഖല  എടവണ്ണ യൂണിറ്റിന്റെ നേതൃത്വത്തിൽ എടവണ്ണ ബസ് സ്റ്റാന്റിൽ പ്രതിഷേധ കൂട്ടായ്മ  സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സഗീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ  കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ കെ ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. മഞ്ചേരി മേഖല പ്രസിഡണ്ട് മധുസൂദനൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അബ്ദുള്ളക്കുട്ടി, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സുന്ദരൻ ചെമ്പ്ര, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ സി.കെ. ദേവരാജൻ,ബിന്ദു കെവി തുടങ്ങിയവർ സംസാരിച്ചു.

You may have missed