ശാസ്ത്രം കെട്ടുകഥയല്ല – നടുവട്ടത്ത് പ്രതിഷേധ ജാഥ

0

04 ആഗസ്റ്റ് 2023
മലപ്പുറം

കുറ്റിപ്പുറം മേഖല നടുവട്ടം യൂണിറ്റ് പ്രവർത്തകർ ശാസ്ത്രം കെട്ടുകഥയല്ല, ശാസ്ത്ര നിഷേധത്തിന്റെ കേരള മാതൃക സൃഷ്ടിക്കരുത് എന്നീ മുദ്രാവാക്യങ്ങളുയർത്തി നാഗ പറമ്പ് അങ്ങാടിയിൽ ശാസ്തജാഥ സംഘടിപ്പിച്ചു.
കൈരളി വായനശാലയിൽ നിന്നാരംഭിച്ച ജാഥ നാഗ പറമ്പ് അങ്ങാടിയിൽ സമാപിച്ചു. യൂണിറ്റ് പ്രസിഡണ്ട് നാരായണൻ പി , ജില്ലാ കമ്മറ്റി അംഗം വി. രാജലക്ഷ്മി, മേഖലാ ജോ.സെക്രട്ടറി എ. ഉദയകുമാർ എന്നിവർ നേതൃത്വം നൽകി. സംസ്ഥാനകമ്മറ്റി അംഗം കെ.അംബുജം സംസാരിച്ചു. പരിഷദ് ഗാനമാലപിച്ചാണ്  ശാസ്ത്ര നിരാസത്തിനെതിരെയുള്ള പ്രതിഷേധപരിപാടി അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *