23/07/23 തൃശ്ശൂർ

കോലഴി മേഖലയിൽ അംഗത്വ – മാസികാപ്രവർത്തനത്തിനായി ഇന്ന് അഞ്ചിടത്ത് ഗൃഹസന്ദർശനം നടന്നു.

കോലഴി യൂണിറ്റിൽ ജില്ലാകമ്മിറ്റിയംഗം സി.ബാലചന്ദ്രൻ , മേഖലാട്രഷറർ എ.ദിവാകരൻ, യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ് , കെ.രജിത് മോഹൻ എന്നിവർ നേതൃത്വം നൽകി.
പേരാമംഗലം യൂണിറ്റിൽ മേഖലാസെക്രട്ടറി ഐ.കെ.മണി, ജോ.സെക്രട്ടറി പ്രസന്ന അനിൽ , പേരാമംഗലം യൂണിറ്റംഗം പി.പി.മനോജ്, ടി.സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി.
തോളൂർ യൂണിറ്റിൽ പ്രസിഡൻ്റ് നളിനി ചന്ദ്രൻ്റെ നേതൃത്വത്തിലും അവണൂർ യൂണിറ്റിൽ സെക്രട്ടറി ഗീത സാബുവിൻ്റെ നേതൃത്വത്തിലും ഗൃഹസന്ദർശനം നടന്നു.
മുളങ്കുന്നത്തുകാവ് യൂണിറ്റിൽ മേഖലാനിർവ്വാഹക സമിതി അംഗം ടി.ഹരികുമാർ , യൂണിറ്റ് അംഗം ബീന ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ മുളങ്കുന്നത്തുകാവ് ഹരിത നഗറിൽ ഗൃഹസന്ദർശനം നടത്തി.
മേഖലയിൽ ഇന്ന് ആകെ 34 പേർ കൂടി പുതുതായി അംഗത്വമെടുത്തു. പുതിയ 6 മാസികാവരിക്കാരെ ചേർത്തു.
ഇതോടെ കോലഴി മേഖലയിലെ അംഗത്വം 740 ആയും മാസിക 277 ആയും വർധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *