മാസികാപ്രചാരണത്തിനും വിജ്ഞാനോത്സവവിജയത്തിനും കോലഴി മേഖലയുടെ വേറിട്ട വഴി..

0

08/08/23 തൃശൂർ

“സ്കൂളുകളിൽ യുറീക്ക സൗജന്യ വിതരണം”
യുറീക്ക ശാസ്ത്രമാസിക പരമാവധി വിദ്യാർത്ഥികളെയും അധ്യാപകരേയും കൊണ്ട് വായിപ്പിക്കുകയും അതുവഴി, വിജ്ഞാനോത്സവത്തിൽ അവരുടെ സജീവപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കോലഴി മേഖലയിലെ സർക്കാർ – എയ്ഡഡ് എൽ.പി , യു.പി സ്കൂളുകളിൽ യുറീക്ക ഒരു വർഷം സൗജന്യമായി എത്തിക്കാൻ ഏർപ്പാടുണ്ടാക്കി. മേഖലയിലെ 5 പഞ്ചായത്തുകളിലുൾപ്പെടുന്ന 10സ്കൂളുകളിൽ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയാണ് മൊത്തം 27 മാസികകൾ സൗജന്യമായി എത്തിക്കുക.  പരിഷത്ത് ജില്ലാകമ്മിറ്റിയംഗം സി.ബാലചന്ദ്രൻ , മേഖലാജോ.സെക്രട്ടറി വി.കെ.മുകുന്ദൻ , എ.എൻ.രവീന്ദ്രൻ മാസ്റ്റർ, കെ.കെ.ഉഷ ടീച്ചർ, എം.വത്സലകുമാരി ടീച്ചർ എന്നിവരാണ് ഒരു വർത്തേക്കുള്ള മാസികകൾ സ്പോൺസർ ചെയ്തത്.
കോലഴി ZMLPS , കുറ്റൂർGLPS, മുളങ്കുന്നത്ത്കാവ് കലാസമിതി UPS, വെളപ്പായ ശ്രീധർമ്മസംഘം LPS , മണിത്തറ ANMUPS , ചൂലിശ്ശേരി SMLPS, വരടിയം GUPS, പഴമുക്ക് GUPS, പേന്നോർ GWUPS, എടക്കുളം VVLPS എന്നീ 10 പ്രാഥമിക വിദ്യാലയങ്ങളിലേക്കാണ് ആദ്യഘട്ടമെന്ന നിലയിൽ മാസിക എത്തിക്കുന്നത്. മാസിക വരിക്കാരാക്കിയതിന്റെ രേഖ അതത് സ്കൂളുകളിൽ പ്രത്യേകം വിളിച്ചു ചേർത്ത യോഗങ്ങളിൽ വെച്ച് പ്രധാനാധ്യാപകർക്ക് പരിഷത്ത് പ്രവർത്തകർ കൈമാറി. വളരെ ആവേശകരമായ സ്വീകരണമായിരുന്നു എല്ലാ സ്കൂളുകളിൽ നിന്നും പരിഷത് സംഘത്തിന് ലഭിച്ചത്.
മേഖലാപ്രസിഡൻ്റ് എം.എൻ ലീലാമ്മ, സെക്രട്ടറി ഐ.കെ. മണി, ജോ.സെക്രട്ടറി വി.കെ.മുകുന്ദൻ , ട്രഷറർ എ.ദിവാകരൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.വി. സൈമി ടീച്ചർ, സി.ബാലചന്ദ്രൻ, കോലഴി യൂണിറ്റ് സെക്രട്ടറി ടി.എൻ, ദേവദാസ്, തോളൂർ യൂണിറ്റ് പ്രസിഡണ്ട് നളിനി ചന്ദ്രൻ , തോളൂർ യൂണിറ്റ് സെക്രട്ടറി എ.കെ ശങ്കരൻ കുട്ടി, എ.പി.ശങ്കരനാരായണൻ , ജനപ്രതിനിധികൾ കൂടിയായ സി.എ.സന്തോഷ്, സുഷിത ബാനിഷ് , ശൈലജ ബാബു, പ്രവർത്തകരായ എൻ.ജെ.ശ്രീകുമാർ ടി.സത്യനാരായണൻ എന്നിവർ 2ദിവസങ്ങളിലായി മേഖലയിൽ നടന്ന മാസികാവിതരണ ചടങ്ങുകളിൽ സംബന്ധിച്ചു.
കോലഴി മേഖലയിൽ നിലവിൽ 319 മാസികാവരിക്കാരുണ്ട്. *ഒരു പരിഷത്ത് വീട്ടിൽ ഒരു പരിഷത്ത് മാസിക* എന്നതാണ് മേഖലയുടെ ലക്ഷ്യം ! മേഖലയിലെ മുഴുവൻ അങ്കണവാടികൾക്കും ഇത്തരത്തിൽ സ്പോൺസർഷിപ്പിലൂടെ കുരുന്നില വിതരണം ചെയ്തിരുന്നു. അതിന്റെ മേഖലാപ്രഖ്യാപനം ആഗസ്റ്റ് 23ന് കിലയിൽ നടക്കും. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *