മരണാനന്തര ശരീരദാനം മാതൃകയായി പാലക്കാട് ജില്ലാ പ്രവർത്തകർ

0

 

ശരീരദാന സമ്മതപത്രം ഡോക്ടർ പി സി അർജുൻ ഏറ്റുവാങ്ങുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് മെഡിക്കൽ കോളേജിന് മരണാനന്തരം ശരീര ദാനത്തിനുള്ള സമ്മതപത്രം നൽകി. സംസ്ഥാന കൺവീനർ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു പാലക്കാട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം ലക്ചറർ ഡോക്ടർ അർജുൻ പി സി സമ്മതപത്രം ഏറ്റുവാങ്ങി. പാലക്കാട്ജില്ലാ പ്രസിഡൻറ് കെ എസ് സുധീർ അധ്യക്ഷനായി .ഒന്നാം ഘട്ടമായി ജില്ലയിലെ 50 പ്രവർത്തകരാണ് ശരീരദാനത്തിനുള്ള സമ്മതപത്രം നൽകിയത് . അശാസ്ത്രീയ ചികിത്സകൾക്കെതിരെ ക്യാമ്പയിൻ നടത്താനും ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ജനകീയ ബോധവൽക്കരണ ക്ലാസുകൾ വ്യാപകമാക്കാനും യോഗം തീരുമാനിച്ചു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി പ്രദോഷ് , ലില്ലി കർത്ത, കെ എസ് നാരായണൻകുട്ടി ജില്ലാ സെക്രട്ടറി ഡി മനോജ്, സതീഷ് കുമാർ വി, അശോകൻ പി ആർ എന്നിവർ നേതൃത്വം നൽകി

 

Leave a Reply

Your email address will not be published. Required fields are marked *