ഔഷധ വില വർദ്ധനവിനെതിരെ പ്രതിഷേധം – നിലമ്പൂർ മേഖല

0

മരുന്ന് വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പരിഷത്ത് പ്രതിഷേധ കൂട്ടായ്മ .

എടക്കര:

മരുന്ന് വില വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, പൊതുമേഖലാ ഔഷധ കമ്പനികളെ ശക്തിപ്പെടുത്തുക, മരുന്നുൽപ്പാദിപ്പിക്കാനുള്ള അടിസ്ഥാന രാസ് വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ കൂട്ടായ്മ .എടക്കര ഗ്രാമപഞ്ചായത്ത് പ്രസി. ഒ.ടി.ജെയിംസ് ഉൽഘാടനം ചെയ്തു. പരിഷത്ത് നിലമ്പൂർ മേഖലാ പ്രസി.കെ.അരുൺകുമാർ അധ്യക്ഷ്യം വഹിച്ചു.പഞ്ചാ. മെമ്പർ ധനഞ്ജയൻ ആശംസയർപ്പിച്ചു. ഡോ.കെ.ആർ.വാസുദേവൻ വിശദീകരണം നടത്തി. സുനിത.പി സ്വാഗതവും ഷീബ ഹസ്സൻ നന്ദിയും പറഞ്ഞു.പി.എസ്സ്.രഘുറാം, എൻ.ഗോപാലകൃഷ്ണൻ, കെ.സി.മുരളീധരൻ, പി.പി.ഹംസ, സുരേന്ദ്രകുമാർ , എസ്.ബി. ഷാജി, ലത മധു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *