എം.ബി.ബി.എസ് പ്രവേശനം : സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം
നിയമവിരുദ്ധമായി കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ പരിഷത്ത് സ്വാഗതം ചെയ്യുന്നു.
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വഴിവിട്ട നടപടികള്‍ക്കുള്ള ശക്തമായ താക്കീതാണ് ഈ സുപ്രീംകോടതി വിധി. സ്വന്തം നിലനില്‍പിനായി കൃത്രിമരേഖകള്‍ ഹാജരാക്കിയ മാനേജ്മെന്റുകളെ വിചാരണ ചെയ്ത് ജയിലില്‍ അടക്കേണ്ടതാണെന്ന പരാമര്‍ശം അത്യന്തം ഗൗരവമര്‍ഹിക്കുന്നു. കോളേജ് അധികൃതരുടെ ഈ നടപടിയെ കുറ്റകൃത്യമായി കണ്ട് വിചാരണ ചെയ്യുന്നതില്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തന്നെയുണ്ടാകണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
പ്രസിഡണ്ട് ജനറല്‍സെക്രട്ടറി
കെ.പി.അരവിന്ദന്‍ പി.മുരളീധരന്‍