ഔഷധ ഉൽപ്പാദനം പൊതുമേഖലയിലാക്കണം: ഡോ. ബി. ഇക്ബാൽ
health
ഏപ്രിൽ ഒന്നു മുതൽ കേന്ദ്ര ഗവർമെൻ്റ് നടപ്പിൽ വരുത്തിയ ഔഷധവിലവർദ്ധന കോവിഡ് കാല ത്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും കുത്തകൾക്ക് കീഴ്പ്പെടുന്ന ഈ നടപടി ദീർഘകാലത്തേയ്ക്ക് മരുന്നു കഴിക്കേണ്ടി വരുന്ന സാധാരണക്കാരേയും പാവപ്പെട്ടവരേയും സാമ്പത്തീകമായി തകർക്കുമെന്നും ഇതിന് ശാശ്വത പരിഹാരം ഇൻഡ്യയിലുടനീളം പൊതുമേഖലയിൽ മരുന്നുകൾ നിർമിക്കുക മാത്രമാണന്നും ഡോ. ബി ഇക്ബാൽ കോട്ടയത്ത് പറഞ്ഞു.കോട്ടയം ജില്ലാക്കമ്മിറ്റി സംഘടിച്ചിച്ച ഔഷധവില വർദ്ധനയുടെ കാണാപ്പുറങ്ങൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവാ ർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയൻ.കെ.മേനോൻ അദ്ധ്യക്ഷത വഹിച്ചു.പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോജി കൂട്ടുമ്മേൽ, ജില്ലാഭാരവാഹികളായ എസ് എ രാജീവ് ,സി ശശി, ഗ്രാമപ്പഞ്ചായത്ത് അംഗം കെ ബി ശിവദാസ് എന്നിവർ സംസാരിച്ചു.മേഖലാസെക്രട്ടറി മഹേഷ് ബാബു സ്വാഗതവും ട്രഷറാർ വിനോദ് കുമാർ നന്ജിയും പറഞ്ഞു.