തിരുവനന്തപുരം മേഖലാ സമ്മേളനം മെയ് ഏഴിനും എട്ടിനും തിരുവനന്തപുരം പേട്ടയിൽ നടക്കും.

സംഘാടക സമിതി യോഗം ആനയറ ഗവ എൽപി സ്കൂളിൽ കെ കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി ബാബു സമ്മേളനം സംബന്ധിച്ച് വിശദീകരണം നൽകി. മേഖലാ പ്രസിഡണ്ട് ആർ ജയച ന്ദ്രൻ, ജി സുരേഷ്, പി ഗിരീശൻ, ഡി.എം.. ജോസ്സ് ഡിക്രൂസ്, കെ എം എസ് ആർ എ സംസ്ഥാന സെക്രട്ട റി എ വി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.ആനയറ യൂണിറ്റ് പ്രസിഡണ്ട് പി മുരളീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആനയറ യൂണിറ്റ് സെക്രട്ടറി ജി കൃഷ്ണൻകുട്ടി സ്വാഗതവും തുളസീധരൻ നന്ദിയും പറഞ്ഞു.

രക്ഷധികാരികളായി പേട്ട കൗൺസിലർ സി എസ് സുജാദേവി, ചാക്ക കൗൺസിലർ അഡ്വ: ശാന്തകുമാർ, പ്രൊഫ കുളത്തൂർ കൃഷ്ണൻനായർ എന്നിവരും കടകംപള്ളി വാർഡ് കൗൺസിലർ പികെ ഗോപകുമാർ  ചെയർമാനും ജി കൃഷ്ണൻകുട്ടി ജനറൽ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *