മേഖല കൗൺസിൽ യോഗങ്ങൾ ആരംഭിച്ചു.
28/09/23 തൃശ്ശൂർ
പദയാത്രക്ക് മുന്നോടിയായുള്ള മേഖല കൗൺസിൽ യോഗങ്ങൾ ആരംഭിച്ചു. കൊടുങ്ങല്ലൂർ മേഖലാ കൗൺസിൽ യോഗം 28/09/ 2023ന് രാവിലെ 10.30 ന് കൊടുങ്ങല്ലൂർ BRC ഹാളിൽ വെച്ചു നടന്നു. ജില്ലാ കമ്മറ്റി അംഗം പി.പി. ജനകന്റെ അധ്യക്ഷതയിൽ മേഖലാ വൈസ് പ്രസിഡന്റ് എൻ.വി. ഉണ്ണികൃഷ്ണൻ സ്വാഗതമാശംസിച്ചു. അധ്യക്ഷ പ്രസംഗത്തിനു ശേഷം മേഖലാ സെക്രട്ടറി എബി. മുഹമ്മദ് സഗീർ പ്രവർത്തന റിപ്പോർട്ടും, മേഖലാ ട്രഷറർ പി.പി. ജനകൻ സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ഒ.എൻ. അജിത്ത്കുമാർ ജില്ലാ റിപ്പോർട്ടിങ്ങ് നടത്തി. ജില്ലാ കമ്മറ്റിയംഗം അജിത പടാരിൽ ഭാവി പരിപാടികൾ അവതരിപ്പിച്ചു. ജില്ലാ പരിസര വിഷയ സമിതി അഡ്വ. ടി.വി.രാജു കൂട്ടിചേർത്തു കൊണ്ട് സംസാരിച്ചു. മേഖലാ പ്രസിഡന്റ് ഹണി പീതാംബരൻ സംസാരിച്ചു. തുടർന്ന് മൂന്ന് ഗ്രൂപ്പുകളായി ചർച്ച നടന്നു. കൊടുങ്ങല്ലൂർ – പൂല്ലൂറ്റ് യുണിറ്റിനു വേണ്ടി സുധീർ ഗോപിനാഥ് , മേത്തല – പൊയ്യ യുണിറ്റിനു വേണ്ടി എസ്.യു. രജനിയും , എറിയാട് – എടവിലങ് ഗ്രൂപ്പിനു വേണ്ടി പി.ഐ.ഷാഹിനയുo റിപ്പോർട്ടിങ്ങ് നടത്തി. ഗ്രൂപ്പ് ചർച്ച ക്രോഡികരിച്ചു കൊണ്ട് അജിത പടാരിൽ സംസാരിച്ചു.
ഉച്ച ഭക്ഷണത്തിനു ശേഷം ഇന്ത്യൻ ഭരണഘടന പ്രത്യയ ശാസ്ത്രം, സമുഹം എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് നടത്തി . തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ കെ.എ. അബുബക്കർ, എം.ആർ. സുനിൽ ദത്ത്, ടി.കെ. സഞ്ജയൻ, സുധീർ ഗോപിനാഥ്, അജിത പടാരിൽ , ബാബു, എ.എ. കിഷോർ ബാബു, ടി.വി. വാസു, പി.പി. ജനകൻ എന്നീവർ പങ്കെടുത്തു. മേഖലാ കൗൺസിലിന് കൊടുങ്ങല്ലൂർ യുണിറ്റ് സെക്രട്ടറി സുധീർ ഗോപി നന്ദി രേഖപ്പെടുത്തി കിഷോർ ബാബുവിന്റെ പരിഷത്ത് ഗാനത്തോടെ മേഖലാ കൗൺസിൽ സമാപിച്ചു