സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്-4 സമാപിച്ചു

0

സംഘടനാവിദ്യാഭ്യാസ ക്യാമ്പില്‍ ജില്ലാ പ്രസിഡന്‍റ് കെ.ജി. ഹരികൃഷ്ണന്‍ സംസാരിച്ചു.

തിരുവനന്തപുരം ജില്ലാ സംഘടന വിദ്യാഭ്യാസ ക്യാമ്പിന്റെ നാലാം ഘട്ടം സമാപിച്ചു. 2023 ഒക്ടോബർ 1, 2 തീയതികളിൽ കഴക്കൂട്ടം മേഖലയിലെ കാട്ടായിക്കോണം ഗവ. യു.പി. സ്‌കൂളിൽ നടന്ന ദ്വിദിന ക്യാമ്പ് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. വർക്കല, നെയ്യാർ, തിരുവനന്തപുരം എന്നീ ക്യാമ്പുകൾക്കുശേഷം നടന്ന സംഘടനാവിദ്യാഭ്യാസ പരിപാടിയിൽ പരിഷത്ത് സംഘടനയും പ്രവർത്തനവും-കെ.ജിഹരികൃഷ്ണൻ, ശാസ്ത്രവും ശാസ്ത്ര ബോധവും-ഷിംജി, ജനകീയ ശാസ്ത്രപ്രസ്ഥാനം-എസ്.എൽ. സുനിൽകുമാർ, വികസനത്തിന്റെ രാഷ്ട്രീയം-എസ്. ജയകുമാർ, ലിംഗതുല്യത വികസിക്കുന്ന മാനങ്ങൾ-അഡ്വ. വി.കെ നന്ദനൻ, വിവര സാങ്കേതിക വിദ്യയും പരിഷത്തും-അരുൺ രവി എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ജില്ലാ സെക്രട്ടറി എസ്. രാജിത്ത് ഭാവിപരിപാടികൾ വിശദീകരിച്ചു. ബാബുകുട്ടൻ, കവിത, രമ്യ എന്നിവർ ക്യാമ്പിന്റെ അവലോകനം നടത്തി. മേഖലാ സെക്രട്ടറി വിക്ടർ സ്വാഗതവും സന്തോഷ് മഹാദേവപുരം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *