നെടുമങ്ങാട് മേഖല വാർഷികം
നെടുമങ്ങാട് :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാവാർഷികം 2025 മാർച്ച് 1,2 (ശനി, ഞായർ) തീയതികളിൽ വെമ്പായം യൂണിറ്റിൽ കൊഞ്ചിറ ഗ്രമോദ്ധാരണ ഗ്രന്ഥശാല ഹാളിൽ വച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ആർ.രാധാകൃഷ്ണൻ (അണ്ണൻ) ‘ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയം അവതരിപ്പിച്ച് വാർഷികം ഉദ്ഘാടനം ചെയ്തു. വാർഷിക സംഘാടക സമിതി ചെയർമാനും വെമ്പായം ഗ്രാമ പഞ്ചായത്ത് അംഗവുമായ എം.സതീശൻ അദ്ധ്യക്ഷനായിരുന്നു. സംഘാടക സമിതി കൺവീനർ എൻ.ഷീന സ്വാഗതവും പരിഷത്ത് വെമ്പായം യൂണിറ്റ് സെക്രട്ടറി സഫീന നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലാപ്രസിഡൻ്റ് AK.നാഗപ്പൻ അധ്യക്ഷത വഹിച്ചു.മേഖലാ കമ്മിറ്റി അംഗം എ.അസിം സ്വാഗതം പറഞ്ഞു.മേഖലാ സെക്രട്ടറി അജിത്കുമാർ. എച്ച് വാർഷിക റിപ്പോർട്ടും ട്രഷറർ രാജേഷ്. എസ്.വി കണക്കും അവതരിപ്പിച്ചു. യൂണിറ്റ് തലത്തിൽ നടന്ന ഗ്രൂപ്പ് ചർച്ചകളോടെ ആദ്യദിവസ പരിപാടികൾ സമാപിച്ചു.
പ്രവർത്തന റിപ്പോർട്ട്, കണക്ക് എന്നിവയിൻമേലുള്ള പൊതുചർച്ചയോടെ രണ്ടാം ദിവസത്തെ വാർഷിക പരിപാടികൾ ആരംഭിച്ചു. ജില്ലാ കമ്മറ്റി അംഗം എസ്.ശ്രീകുമാർ സംഘടനാരേഖ അവതരിപ്പിച്ചു. പ്രതിനിധികൾ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് രേഖ ചർച്ച ചെയ്തു. മുൻ ജില്ലാപ്രസിഡൻ്റ് കെ . ജി .ഹരികൃഷ്ണൻ മേഖല നിർവ്വാഹക സമിതിയുടെയും ജില്ലാ കൗൺസിലിൻ്റെയും ജൻഡർ വിഷയ സമിതിയുടേയും തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.ആർ. എസ്.ബിജുകുമാർ സംഘാടക സമിതിക്ക് നന്ദി രേഖപ്പെടുത്തി. നിയുക്ത മേഖലാ സെക്രട്ടറി എൻ.ഷീന വാർഷികത്തിന് നന്ദി പറഞ്ഞു.
പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ എസ്.ജയകുമാർ, അഡ്വ. വി.കെ.നന്ദനൻ, ജില്ലാ സെക്രട്ടറി ജി.ഷിംജി, മുൻ ജില്ലാ സെക്രട്ടറി എസ്.രാജിത്ത്, തുടങ്ങിയവരും വാർഷികത്തിൽ പങ്കെടുത്തു.
സമ്മേളനം തെരെഞ്ഞെടുത്ത മേഖല ഭാരവാഹികൾ
പ്രസിഡൻ്റ് –
കെ.വിജയൻ
വൈസ് പ്രസിഡൻ്റ്
അശ്വനി
സെക്രട്ടറി
എൻ.ഷീന
ജോയിൻ സെക്രട്ടറി
ശശാങ്കുമാർ. കെ.എസ്
ട്രഷറർ
രാജേഷ് . എസ്.വി
ജൻ്റർ വിഷയ സമിതി കൺവീനർ
എസ്. ഷൈല