പ്രിയമുള്ളവരെ,

കലാജാഥകൾ ആരംഭിക്കുകയായി. ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ബഹുജന വിദ്യാഭ്യാസ പരിപാടിയിൽ ഏറ്റവും പ്രധാന പ്പെട്ടതാണ് കലാജാഥകൾ. 1980 കളിൽ ആരംഭിച്ച ആശയ പ്രചരണ ജാഥകൾ 44 വർഷമായി പ്രയാണം തുടരുകയാണ്. തെരുവ് നാടകങ്ങളിൽ തുടങ്ങി വിവിധങ്ങളാ യകലാരൂപങ്ങളി ലൂടെ വളർച്ച പ്രാപിച്ച പരിഷത്ത് കലാജാഥകളെ പൊതു സമൂഹം ആവേശപൂർവ്വമാണ് സ്വീകരിച്ചത്. കേരള വികസനത്തിൻ്റെ നാഴികക്കല്ലുകൾ വൃത്യസ്ത കാലങ്ങളിൽ കലാ ജാഥകളിലൂടെ പരിഷത്ത് അവതരി പ്പിച്ചത് കേരള സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തി യിട്ടുണ്ട്. എറണാകുളം സാക്ഷരതക്കു ശേഷം സമ്പൂർണ സാക്ഷരതയ്ക്കായി നടത്തിയ അക്ഷരകലാ ജാഥകൾ, B GVS മായി ചേർന്ന് അഖിലേന്ത്യാ തലത്തിൽ നടത്തിയ ഗ്യാൻ വിഗ്യാൻ ജാഥകൾ , അധികാര വികേന്ദ്രീകരണത്തിലേക്കെത്തിച്ച 90 കളിലെ വികസന ജാഥകൾ. പൊതുവി ദ്യാഭ്യാസ വ്യാപനത്തിനും ഗുണ മേൻമയ്ക്കുമായി നടത്തിയ വിദ്യാഭ്യാസജാഥകൾ, ബാലവേദി കൂട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലോ ത്സവ ജാഥകൾ. സ്ത്രീശാക്തീ കരണം ലക്ഷ്യം വെച്ച് നടത്തിയ വനിതാ കലാജാഥകൾ, അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിച്ച സമതാ കലാജാഥകൾ. ഇങ്ങനെ വ്യത്യസ്ഥ കാലഘട്ടങ്ങളിൽ വൈവിധ്യമുള്ള പ്രസക്തമായ ആശയങ്ങളുയർത്തി ക്കൊണ്ട് നടത്തിയ ബഹുജന വിദ്യാഭ്യാസ പ്രക്രിയയായിരുന്നു ശാസ്ത്ര കലാജാഥകൾ. ശാസ്ത്രം സാമൂഹ്യ വിപ്ലത്തിന് എന്ന മുദ്രാവാക്യത്തിൻ്റെ പ്രായോഗികതലമായിരുന്നു കലാജാഥകൾ.

  ഇന്ത്യാ സ്റ്റോറി എന്നാണ് ഈ വർഷത്തെ കലാജാഥയുടെ പേര്. വർത്ത മാനകാല ഇന്ത്യൻ സാഹചര്യം ഏറെ ആശങ്കകൾ ജനിപ്പിക്കുന്നു. ഭരണഘടനയും ഫെഡറൽ വ്യവസ്ഥയും ചോദ്യം ചെയ്യപ്പെടുന്നു.രാഷ്ട്രീയ ബോധം കക്ഷിരാഷ്ട്രീയ ബോധമായും അത് മതബോധമായും ജാതി ബോധമായും പരിണമിക്കുകയും ചെയ്യുന്നു. കേരളം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നും നവോത്ഥാന മൂല്യങ്ങളിലൂടെ ഉഴുതുമറിച്ച മണ്ണാണെന്നുമുള്ള ധാരണയും പുനർവിചിന്തനം ചെയ്യേണ്ടിയി രിക്കുന്നു. അഖിലേന്ത്യാ തലത്തിൽ പടർന്നു കൊണ്ടിരിക്കുന്ന ജാതിമത വർഗ്ഗീയവല്ക്കരണത്തിൻ്റെയും വലതുപക്ഷവല്ക്കരണത്തിൻ്റെ യും വിഷക്കാറ്റുകൾ സ്വാധീനം ചെലുത്തി തുടങ്ങിയിരിക്കുന്നു. നരബലികളും സമാധികളുമൊക്കെ ഇതിനുള്ള തെളിവുകളാണ്

‘തിന്മകൾ നഖം മൂർച്ച കൂട്ടുന്ന കാലത്ത് നിങ്ങളുടെ മൗനം മഹാപാതകം’ എന്ന വരികൾ കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറയേണ്ടതുണ്ട്.

ഈ വർഷത്തെ കലാജാഥയിലൂടെ അതാണ് ലക്ഷ്യം വെക്കുന്നത്. ആശയ പ്രചരണത്തോടൊപ്പം തന്നെ സംഘടന യുടെ ദൈനംദിന പ്രവർത്തന മൂലധന സ്വരൂപണവും നമ്മുടെ ലക്ഷ്യമാണ്. പരമാവധി പുസ്തകങ്ങൾ പ്രചരിപ്പിച്ച് കലാജാഥയെ ആവേശപൂർവ്വം സ്വീകരിക്കാനുള്ള നടപടിക ളുണ്ടാവണം. വിദ്യാഭ്യാസജാഥ പകർന്നുതന്ന ആവേശമുണ്ട്. വർത്തമാന കാലത്ത് പരിഷത്ത് ഉയർത്തുന്ന ഏറ്റവും വലിയ സാമൂഹ്യ വിദ്യാഭ്യാസവും പ്രതിരോധവുമാണ് ഇന്ത്യാ സ്റ്റോറി എന്നത് ഒരു രാഷ്ട്രീയ ദൗത്യ മായി ഏറ്റെടുക്കണമെന്നഭ്യർത്ഥിക്കുന്നു. ജാഥാ കേന്ദ്രങ്ങളിൽ പരമാവധി ആളുകളെ എത്തിക്കുന്നതിനും അനുബന്ധ പരിപാടികളിലൂടെ നാടിൻ്റെ ഉത്സവമാ ക്കുന്നതിനും പരിഷത്തിൻ്റെ അഗ്നി ഉള്ളിലുള്ള ഓരോ പ്രവർത്തകനും തയ്യാറാവണമെന്നും കാലം നമ്മിലർപ്പിച്ച വിശ്വാസം അഗ്നി ജ്വാലകളാക്കി മാറ്റുന്ന രാഷ്ട്രീയ പ്രക്രിയയിൽ കണ്ണി ചേരണമെന്നും ഏറെ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

     സ്നേഹപൂർവം

പി.വി. ദിവാകരൻ

ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

You may have missed