നവോത്ഥാന വർഷവും കേരളീയ സമൂഹവും -സെമിനാര്‍
കൊല്ലം : ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പബ്ലിക് ലൈബ്രറിയിൽ വച്ച് ജനുവരി 5ന് “നവോത്ഥാന വർഷവും കേരളീയ സമൂഹവും” എന്ന വിഷയത്തില്‍ ശാസ്ത്രഗതി സുവർണ ജൂബിലി സെമിനാർ സംഘടിപ്പിച്ചു. പരിഷത്തിന്റെ പ്രസിദ്ധീകരണസമിതി കൺവീനർ ഡോ.കാവുമ്പായി ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. കെജിഒഎ ജില്ലാ സെക്രട്ടറി ജി പങ്കജാക്ഷൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ സമാഹരിച്ച 1000 ശാസ്ത്രഗതിയുടെ വാർഷിക വരിസംഖ്യയായ 100000 /- രൂപയുടെ ചെക്ക് ജി.സുനിൽകുമാർ കാവുമ്പായി ബാലകൃഷ്ണന് കൈമാറി.
ജില്ലാ ലൈബ്രറി പ്രസിഡന്റ് ഡോ.പികെഗോപൻ മോഡറേറ്റർ ആയിരുന്നു. ജനയുഗം മാനേജർ സി ആർ ജോസ്‌പ്രകാശ്, പുകസ ജില്ലാ സെക്രട്ടറി അഡ്വ.ഡി സുരേഷ്‌കുമാർ കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ എൻജിഒ യൂണിയൻ ജില്ലാ ജോ.സെക്രട്ടറി അലോഷ്യസ്, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബി രാമാനുജൻ, ടികെഎം എൻജി.കോളേജിലെ ഡോ. ഉദയകുമാർ, ജില്ലാ പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടർ ഡോ ജോർജ് ഡി ക്രൂസ്, മുൻ പത്രാധിപ സമിതി അംഗം എസ് രാജശേഖര വാരിയർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കലാധരൻ സ്വാഗതവും, എസ് എം ജോസഫ് നന്ദിയും പറഞ്ഞു.