നെയ്തല്‍ ക്യാമ്പ് സമാപിച്ചു

0

പൊന്നാനി MES കോളേജില്‍ നടന്ന ദ്വിദിനക്യാമ്പില്‍ ജില്ലയിലെ 32 കലാലയങ്ങളിൽ നിന്നായി നേച്ചര്‍ക്ലബ്, കോളേജ് യൂണിയന്‍, NSS തുടങ്ങിയവയെ പ്രതിനിധീകരിച്ച് 202 പേർ പങ്കെടുത്തു. കൊയിലാണ്ടി ഗവ: കോളേജ് അധ്യാപകനും എഴുത്തുകാരനുമായ റഫീഖ് ഇബ്രാഹിം സംവാദസദസ്സിന്റെ ആമുഖാവതരണം നിർവഹിച്ചു. വൈജ്ഞാ നിക രാഷ്ട്രീയം, സംഘടനാ രാഷ്ട്രീയം, സാംസ്കാരിക രാഷ്ട്രീയം എന്നീ മൂന്ന്‍ തലങ്ങളിലായി ജനാധിപത്യ കലാലയങ്ങളുടെ വര്‍ത്തമാന രാഷ്ട്രീയ-സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചായിരുന്നുഅദ്ദേഹത്തിന്റെ സംസാരം. തുടര്‍ന്ന് ക്വീര്‍ സമൂഹത്തെക്കുറിച്ചും ലൈംഗികത ജെന്‍ഡര്‍ എന്നിവയെപ്പറ്റി പൊതുവേയുള്ള അബദ്ധ ധാരണകളെക്കുറിച്ചും ക്വീര്‍ പ്രതിനിധി ചിഞ്ചു അശ്വതി സംസാരിച്ചു. ഷഹന, രാകേഷ്, ലിപിന്‍ , ദിനു തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ശേഷം പത്തു ഗ്രൂപ്പുകളായി സമാന്തര ചർച്ച നടത്തി. ചിഞ്ചു അശ്വതി, പ്രജീഷ്, ആദില, രാകേഷ്, ലിപിന്‍, റിയാസ്, ദിനു, ഫാരിസ്, അഞ്ജു, ജ്യോതിഷ്, സുര്‍ജിത്ത്, ലിജിഷ, ശരണ്യ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി. പിന്നീടു നടന്ന സര്‍ഗസായാഹ്നത്തില്‍ പത്തു ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ സംസാരിച്ചു. രണ്ടാം ദിവസം ഉണ്ണിക്കൃഷ്ണന്‍ ആവള സെഷന് ആമുഖാവതരണം നടത്തി. എൻ .എസ്. എസ്, യൂണിയൻ, കലാലയ ചലച്ചിത്രവേദിയും നാടകവേദിയും, കാമ്പസ് എഴുത്തുകാരുടെ സംഘം, നേച്ചര്‍ ക്ലബ് / കാമ്പസ് ശാസ്ത്രസമിതി എന്നിങ്ങനെ ആറു ഗ്രൂപ്പുകളിലായി ചർച്ചകളും അവതരണങ്ങളുമുണ്ടായി. ജോർഡിന്റെ തുമ്പികളെപ്പറ്റിയുള്ള ഡോക്യുമെന്ററിയും ഹരികൃഷ്ണൻ നയിച്ച മെഡിക്കൽ വിദ്യാർഥി സംഘത്തിന്റെ സൂക്ഷ്മജീവികളുടെ ലോകം അവതരണവും സമാന്തര സെഷനുകളിൽ അരങ്ങേറി. ഗ്രൂപ്പ് ചർച്ചകൾക്കുശേഷം ജില്ലാതലത്തിൽ 7 സബ്കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലയിലെ 6 കാമ്പസ്സുകളിൽ തുടർക്യാമ്പുകൾ സംഘടിപ്പിക്കാനും ജില്ലാതലത്തിൽ അടുത്ത നാലുമാസക്കാലയളവിൽ പ്രത്യേക ശില്പശാലകൾ നടത്താനും ധാരണയാക്കി. ഇവയ്ക്ക് നേതൃത്വം നൽകുന്നതിന് 12 അംഗ നിർവഹണസമിതി കൺവീനർമാരെയും തെരഞ്ഞെടുത്തു.
സമാപനച്ചടങ്ങിൽ ഡോക്യുമെന്ററി-സിനിമ സംവിധായകനായ കെ.ആർ മനോജ് മലയാളത്തിലെ ആദ്യത്തെ കാമ്പസ് സംവാദ പോർട്ടൽ പ്രകാശനം ചെയ്തു. (http://www.papyrus.online/) യുവസമിതി ചെയർമാൻ വി.വിനോദ്, പരിഷത്ത് ജില്ലാ പ്രസിഡണ്ട് വിലാസിനി എന്നിവർ സംസാരിച്ചു. തുടർന്ന് ആട്ടവും പാട്ടുമായി ക്യാമ്പ് സമാപിച്ചു.
202 വിദ്യാർത്ഥി പ്രതിനിധികളെക്കൂടാതെ 38 അതിഥി സംവാദകരുടെയും മറ്റുജില്ലകളിൽ നിന്നുള്ള 40 ലേറെ യുവസമിതി പ്രവർത്തകരുടെയും സാന്നിധ്യം ക്യാമ്പിനെ സജീവമാക്കി. കോളേജ് യൂണിയൻ ഭാരവാഹികൾക്കും, സംഘടനാ പ്രവർത്തകർക്കുമായി കാമ്പസ് നേതൃത്വ ശില്പശാല, ജില്ലയിലെ എൻ.എസ്.എസ് കോളേജ് തല സെക്രട്ടറിമാർക്ക് / പ്രവർത്തകർക്കായി എൻ.എസ്.എസ് ജില്ലാ ശില്പശാല, നേച്ചർ ക്ലബ് – പാഠശാല പ്രവര്‍ത്തകര്‍ക്കായി കാമ്പസ് ശാസ്ത്രസമിതി, മാഗസിൻ സമിതികളുടെ കൂടിയിരുപ്പ്, കാമ്പസ് ഫിലിംക്ലബ് വർക്ക്ഷോപ്പ്, കലാലയ നാടകവേദി എന്നീ തുടര്‍ശില്പശാലകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *