പീപ്പിള്‍സ് ഫോറം ഓണ്‍ ബ്രിക്സില്‍  യുവസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു

പീപ്പിള്‍സ് ഫോറം ഓണ്‍ ബ്രിക്സില്‍ യുവസമിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു

brics
സൗത്ത‌് ആഫ്രിക്കന്‍ സംഘത്തോടൊപ്പം യുവസമിതി പ്രവര്‍ത്തകര്‍

ഗോവ : ഗോവയില്‍ വച്ച് നടക്കുന്ന എട്ടാമത് BRICS (Brazil, Russia, India, China, SouthAfrica) ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ബഹുജനസംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച people’s Forum on BRICS എന്ന പരിപാടിയില്‍ യുവസമിതിയെ പ്രതിനിധീകരിച്ച് 9 പേര്‍ പങ്കെടുത്തു. ഗ്ലോബല്‍ സൗത്ത് പട്ടികയില്‍ ഉള്‍പ്പെടുന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ബ്രിക്സിനെ മറ്റൊരു മുതലാളിത്ത സംഘമായി മാറ്റിയെടുക്കുന്നതിനെതിരെയാണ് പീപ്പിള്‍സ് ഫോറം ഓണ്‍ ബ്രിക്സ്, ബഹുവിധ ദേശീയ അന്തര്‍ദേശീയ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നത്. ജനപങ്കാളിത്തത്തോടുകൂടി ബ്രിക്സ് അഭിസംബോധന ചെയ്യേണ്ടുന്ന വിവധ പ്രശ്നങ്ങളെക്കുറിച്ച് വ്യത്യസ്ത രാജ്യങ്ങളിലെ സംഘടനകളില്‍ നിന്നുമെത്തിയ പ്രതിനിധികള്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന 8 സമാന്തര സെക്ഷനുകളില്‍ യുവസമിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും ചര്‍ച്ചയില്‍ ഇടപെടുകയും ചെയ്തു. ഒക്ടോബര്‍ 13,14 തിയതികളിലായി ഗോവയിലെ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് സെന്ററില്‍ നടന്ന പരിപാടിയില്‍ Imperialism, Peace & Security | Finance, Investment &Trade | Corporate Power | Food & Agriculture | Natural Resource Governance | Industry, Economy & Labour | Knowledge, Science & Technology | Public Services & Privatisation | Civil and Human Rights | Climate, Energy &Infrastructure | Race, Caste & Ethnicity |Alternatives തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവതരണങ്ങളും ചര്‍ച്ചകളും നടന്നു. പ്രശാന്ത് ശശീന്ദ്രന്‍, ആദില കബീര്‍, എസ്.സൂര്യലക്ഷ്മി, ശരണ്യ ചന്ദ്രന്‍, എം.എ ഇജാസ്, എസ്.ജെ. ശ്രീരാഗ്, കെ.മുജീബ് റഹ്മാന്‍, ശ്രേയസ് വത്സന്‍, നിഖില്‍ സുധീഷ് എന്നിവരാണ് യുവസമിതിയെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തത്. അമ്പതില്‍ കൂടുതല്‍ സംഘടനകള്‍ പങ്കെടുത്ത പരിപാടി AIPSN ഉള്‍പ്പെടെ 20 ഓളം സംഘടനകള്‍ സംയുക്തമായാണ് സംഘടിപ്പിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിയ സാമൂഹ്യപ്രവര്‍ത്തകരായ ജോണ്‍, ട്രെവെര്‍ എന്നിവരുമായുള്ള ഇന്റര്‍വ്യൂവും റെക്കോര്‍ഡ് ചെയ്താണ് യുവസമിതി സംഘം മടങ്ങിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ