നിലമ്പൂർ യൂണിറ്റ് കുരുന്നിലാ പ്രചരണം ആവേശകരമായി മുന്നേറുന്നു

0

നിലമ്പൂർ യൂണിറ്റിൽ ഇത് വരെ 15 കുരുന്നില പ്രചരിപ്പിച്ചു.

23 സെപ്റ്റംബർ 2023

മലപ്പുറം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് കുരുന്നില നൽകൽ പരിപാടി മാങ്കുത്ത് ഗവ: L. P സ്ക്കൂളിൽ നടന്നു. SMC ചെയർമാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിഷത്ത് നിലമ്പൂർ മേഖലാ പ്രസിഡൻ്റ് കെ.അരുൺകുമാർ ഉൽഘാടനം ചെയ്തു. സ്ക്കൂൾ പ്രധാനാധ്യാപിക സോളി ടീച്ചർ സ്വാഗതം പറഞ്ഞു. പരിഷത്ത് നിലമ്പൂർ യൂണിറ്റ് സെക്രട്ടറി ജോയ്.പി.ജോൺ കുരുന്നില പരിചയപ്പെടുത്തി.ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും പരിഷത്ത് നിലമ്പൂർ യൂണിറ്റഗവുമായ അമൃത രഘുറാംമാണ് കുരുന്നിലാ സ്പോൺസർ ചെയ്തത്. പി.എസ്സ്.രഘുറാം ആശംസാ പ്രസംഗം നടത്തി. നിലമ്പൂർ യൂണിറ്റിൽ ഇത് വരെ 15 കുരുന്നിലാ പ്രചരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *