നോട്ട് പിന്‍വലിക്കല്‍ ചര്‍ച്ച സംഘടിപ്പിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം പരിഷദ് ഭവന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ചര്‍ച്ച സംഘടിപ്പിച്ചു. കേരള യൂണിവേഴ്‌സിറ്റി സാമ്പത്തികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷിജോ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആവശ്യത്തിനു മുന്നൊരുക്കമില്ലാതെയും ജനങ്ങള്‍ക്ക് വിനിമയാവശ്യങ്ങള്‍ക്ക് വേണ്ടത്ര പുതിയ അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ ഇറക്കാതെയും നടത്തിയ നിരോധനം സാധാരണക്കാര്‍ക്ക് ദുരിതമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുതരത്തിലുമുള്ള ശാസ്ത്രീയതയോ പ്രായോഗികതയോ ഇക്കാര്യത്തില്‍ പരിഗണിക്കാതെപോയത് അത്യന്തം ജനദ്രോഹപരമാണെന്നും രണ്ടായിരം രൂപയുടെ ഒറ്റനോട്ടിറക്കി പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന ധാരണ അപക്വവുമായിരുന്നെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവര്‍ക്കും കൂലിപ്പണിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പരിഷത്ത് മുന്‍ ജനറല്‍സെക്രട്ടറി കെ.കെ. ജനാര്‍ദ്ദനന്‍, ജില്ലാ സെക്രട്ടറി ഷിബു അരുവിപ്പുറം, ട്രഷറര്‍ ബി. പ്രഭാകരന്‍, മേഖലാ പ്രസിഡന്റ് അഡ്വ. വി.കെ. നന്ദനന്‍, മുഹമ്മദ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. രാധാകൃഷ്ണന്‍ കീഴ്മന അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ജെ. ശ്രീരാഗ് സ്വാഗതം ആശംസിച്ചു.