പാവപ്പെട്ടവരെ കൊള്ളയടിച്ച് സമ്പന്നരിലേക്കു കൈമാറുന്ന പ്രക്രിയയാണ് നോട്ടു അസാധുവാക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത് എന്ന് പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. “നോട്ടു പിൻവലിക്കലും രാജ്യത്തിന്റെ ഭാവിയും” എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിൻവലിക്കലിനെ അനുകൂലിക്കുന്നവരെ രാജ്യസ്നേഹികളായും പ്രതികൂലിക്കുന്നവരെ രാജ്യ ദ്രോഹികളയുമാണ് ഭരണകൂടം പ്രചരിപ്പിക്കുന്നത്. സംവാദത്തിൽ ജില്ലാകമ്മിറ്റി അംഗം കെ.അജില മോഡറേറ്ററായിരുന്നു. ജില്ലാസെക്രട്ടറി കെ.എസ് സുധീർ സ്വാഗതവും ജില്ലാ പ്രസിഡന്റ് പി.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു
