ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാളിത്തം:കൂടുതൽ പഠനം വേണം. ഏ. ജി ഒലീന

0

Oleena swathanthryam

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാലിത്തത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നും കൂടുതൽ വിശദാംശങ്ങൾ ഇനിയും ലോകമറിയാനുണ്ടെന്നും സാക്ഷരാതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി ഒലീന അഭിപ്രായപ്പെട്ടു.ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യം തന്നെ ജൂവിതം എന്ന പ്രഭാഷണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയാരുന്നു അവർ.
ഇന്ത്യൻ സ്വാതന്ത്ര്യം എത്രത്തോളം വിലപ്പെട്ടതാണെന്ന് ഓരോ നിമിഷവും ബോധ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ദേശീയപ്രസ്ഥാനത്തിലെ പെൺവഴികൾ എന്ന വിഷയം സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പ്രഭാഷണ പാരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1968 മുതൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യചരിത്ര ത്തിലെ പെൺപോരാളികൾ എന്ന വിപുലമായ വിഷയത്തെക്കുറിച്ച് അപർണബസു,രഞ്ജിത്ത് ഗുന,വീണ മജുംദാർ തുടങ്ങിയവർ മുങ്ങിപ്പോയ ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നത് ആശാവഹമാണ്. ഈ വിഷയത്തെ സൂക്ഷ്മതലത്തിൽ പരിശോധിക്കുന്ന ഡോ.ആർ.രാധാകൃഷ്ണന്റെ ഇന്ത്യൻ സ്വാതന്ത്ര്യചരിത്ര ത്തിലെ പെൺപോരാളികൾ,ഭരണഘടനയുടെ പിൻശില്പികൾ എന്നീ പുസ്തകങ്ങളും ഇന്ത്യൻ നവോത്ഥാന ത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാട് എന്നീ പുസ്തകവും പ്രഭാഷണത്തിൽ പരിചയപ്പെടുത്തി.
വാസ്കോ ഡി ഗാമയുടെ വരവോടെ തന്നെ അധിനിവേശത്തെ പ്രതിരോധിച്ച ധാരാളം സ്ത്രീകൾ ഉണ്ടാ യിരുന്നു.അപാക്ക ചൗധ പോർച്ചുഗീസ് ആധിപത്യത്തെ ചെറുത്തുകൊണ്ട് മരണമടഞ്ഞ വ്യക്തിയാണ്.
1771 മുതൽ 1809 വരെയുള്ള ചാർ കലാപത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച റാണി ശിരോമണി റായിയെ നമുക്ക് മറക്കാൻ പറ്റില്ല. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നയിച്ചു വിജയിച്ച സ്ത്രീയാണ് വേലു നച്ചിയാർ.തമിഴ് നാട്ടിലെ ശിവഗംഗയിൽ ഇവരുടെ പ്രതിമ നമുക്ക് കാണാൻ കഴിയും.”സ്ത്രീകളെ സമൂഹത്തിലെ ദുർബല വിഭാ ഗമെന്ന് വിളിക്കുന്നത് അപരാധമാണ്.അത്‌ പുരുഷന്മാർ സ്ത്രീകളോട് കാണിക്കുന്ന അനീതിയാണ്” എന്ന ഗാന്ധിജിയുടെ പ്രഖ്യാപനവും “സ്ത്രീകൾക്ക് അവസരം നൽകുക,സമൂഹത്തിന്റെ അർദ്ധഭാഗം അവരുടെ കൈകളിലാണ്,സ്ത്രീകൾ കാഴ്ചക്കാരായി നിൽക്കേണ്ടവരല്ല” എന്ന സുഭാഷ് ചന്ദ്ര ബോസിന്റെ സന്ദേശവും ശ്രദ്ധേയമാണ്.ഈ രണ്ട് പ്രസ്താവനകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയബോധ്യത്തെ പെൺപോരാട്ടം എന്ന നിലയിൽ വിശകലനം ചെയ്യേണ്ടതാണ്.ദുർഗ്ഗാവതിദേവി,പ്രീതിലത,കല്പനാദത്ത് തുടങ്ങിയ ധീരവനി തകൾ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളവരാണ്.കമലാവതി ചതോപാധ്യായയും ദുർഗാവതി ദേവിയും എടുത്തു പറയേണ്ടവർ ആണ്. ദേശീയ പ്രസ്ഥാനത്തിലെ സ്ത്രീ സാന്നിധ്യം പോരാട്ടത്തിന്റെ അവിഭാജ്യ ഘടകമായി രുന്നെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്.എന്നാൽ ഇവ മുഴുവൻ അർഹിക്കുന്ന പരിഗണയിൽ വിശദാംശങ്ങളോടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.ചരിത്രത്തിൽ പലപ്പോഴും സ്ത്രീ സാന്നിധ്യം പേരുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു.അവരുടെ സഹനസമരങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ ഗവേഷ ണങ്ങൾക്ക് പ്രസക്തിയുണ്ട്,പ്രൊഫ.ഒലീന വിശദീകരിച്ചു.
ശാസ്ത്രഗതി മനേജിങ്ങ് എഡിറ്റർ ഇ.വിലാസിനി അദ്ധ്യക്ഷയായിരുന്നു.പരിഷത്ത് സംസ്ഥാന സെക്രട്ടറി പി രമേശ്കുമാർ സ്വാഗതവും നിർവ്വാഹകസമിതിയംഗം സന്തോഷ് ഏറത്ത് നന്ദിയും പറഞ്ഞു.പ്രഭാഷണ പരമ്പരയുടെ നാലാം ദിവസമായ ആഗസ്റ്റ് പന്ത്രണ്ടിന് ഡോ.കെ അരുൺകുമാർ നമ്മുടെ ഭരണഘടനാനിർമ്മാണം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *

You may have missed