ഊര്‍ജയാത്ര സമാപിച്ചു.
ചേര്‍ത്തല : ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള ഊര്‍ജസംരക്ഷണ സന്ദേശ യാത്ര സമാപിച്ചു. ജാഥയ്‌ക്ക് മുന്നോടിയായി നടന്ന ഗാര്‍ഹികോര്‍ജ വിനിയോഗ സെമിനാര്‍ അനര്‍ട്ട് ഡയറക്ടര്‍ ഡോ ആര്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷത വഹിച്ചു. ഡോ ടി പ്രദീപ്, എം ജെ സുനില്‍, പ്രൊഫ ആര്‍ ചന്ദ്രശേഖരന്‍, പി വി വിനോദ് എന്നിവര്‍ സംസാരിച്ചു. ചൂടാറാപ്പെട്ടിയുടെ വിതരണോദ്ഘാടനം കൗണ്‍സിലര്‍ ജ്യോതിമോള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ടൗണ്‍ ഹാള്‍ മൈതാനം, കരുണക്കാട്ടു പുരയിടം, ഒറ്റപ്പുന്ന, വേളോര്‍വട്ടം, കരുവ, ചാലി മാട്ടേല്‍, കുത്തുകാട്ട്, കുറ്റിയാഞ്ഞിലിക്കല്‍, വലിയകുളം, കേളമംഗലം എന്നിവിടങ്ങളില്‍ ജാഥ പര്യടനം നടത്തി.
വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ എന്‍ ആര്‍ ബാലകൃഷ്ണന്‍, വി ജി ബാബു, ആര്‍ ജയദേവ്, കെ എന്‍ സോമശേഖരന്‍, അജിത്, സിന്ധു വിനു, ഷില്‍ജ സലിം, പി ആര്‍ ഹരിക്കുട്ടന്‍, കെ എസ് ബാബു, മഞ്ജുസുധീര്‍ കെ കെ ഷിജി തുടങ്ങിയവര്‍ സംസാരിച്ചു. ഊര്‍ജ യാത്ര ബുധനാഴ്ച ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച പാണാവള്ളിയിലും ശനിയാഴ്ച പെരുമ്പളത്തും പര്യടനം നടത്തും.