മുളംതുരുത്തി മേഖലാ വിജ്ഞാനോത്സവം

0

ചോറ്റാനിക്കര : പരിഷത്ത് മുളംതുരുത്തി മേഖലാതല വിജ്ഞാനോത്സവം ചോറ്റാനിക്കര ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു. സൂക്ഷ്മ ജീവികളുടെ ലോകം പ്രവർത്തനങ്ങളോടൊപ്പം ജല സുരക്ഷയുടെ പ്രാധാന്യവും ഉൾപെടുത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. മുളംതുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ മണീട്, എടക്കാട്ടുവയൽ, ആമ്പല്ലൂർ ,ഉദയംപേരൂർ, ചോറ്റാനിക്കര, മുളംതുരുത്തി എന്നീ ആറു പഞ്ചായത്തുകളിൽ നടത്തിയ പഞ്ചായത്തു തല വിജ്ഞാനോത്സവത്തിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളാണ് ഇതിൽ പങ്കെടുത്തത് . രണ്ടു ദിവസമായി നടന്ന പരിപാടി ചോറ്റാനിക്കര ഗ്രാമപഞ്ചയാത്തു വൈസ് പ്രസിഡന്റ് അഡ്വ.റീസ് പുത്തൻ വീടൻ ഉൽഘാടനം ചെയിതു .ചോറ്റാനിക്കര ഗ്രാമപഞ്ചയാത്തു മെമ്പർ ഏലിയാസ് ജോൺ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.മേഖല വൈസ് പ്രസിഡന്റ് കെ.ജി.കണ്ണൻ അദ്ധ്യക്ഷനായനായിരുന്നു .മേഖല വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ടി കെ ബിജു, ജില്ലാ കമ്മിറ്റി അംഗം കെ.കെ.പ്രദീപ്കുമാർ എന്നിനവര്‍ സംസാരിച്ചു.
ശാസ്ത്രഗതി മാനേജിങ് എഡിറ്റർ പി.എ.തങ്കച്ചൻ, കെ.എസ് .ടി.എ തൃപ്പൂണിത്തുറ സബ് ജില്ലാ സെക്രട്ടറി ബിനോജ് വാസു എന്നിവർ പൊതുവിദ്യാഭ്യസ സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ പങ്കെടുത്ത രക്ഷാകർത്താക്കൾക്കായി ക്ലാസുകൾ എടുത്തു .

Leave a Reply

Your email address will not be published. Required fields are marked *