എറണാകുളം : ജൂലൈ 21 ലെ ചാന്ദ്രദിനം എറണാകുളം മേഖലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ പൊന്നുരുണി, സെന്റ് റീത്താസ് സ്കൂള്‍, എസ്.ആര്‍.വി സ്കൂള്‍, എളമക്കര ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. പരിഷത്ത് പ്രവര്‍ത്തകരായ എം.ആര്‍ മാര്‍ട്ടിന്‍, ശാസ്ത്ര സാഹിത്യകാരന്‍ സി രാമചന്ദ്രന്‍, വി കൃഷ്ണന്‍ കുട്ടി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
Parishadvartha
News portal of Kerala Sasthrasahithya Parishath