കുന്നിടിച്ച് മണ്ണ് കടത്തുന്നതിനെതിരെ പ്രതിഷേധിച്ചു – കോലഴി മേഖല

0
05/06/24 തൃശൂർ
മുളങ്കുന്നത്തുകാവ് പഞ്ചായത്ത് എട്ടാം വാർഡിലെ ശങ്കരൻചിറ പ്രദേശത്തുള്ള കുന്നിടിച്ച് വ്യാപകമായി മണ്ണ് കടത്തിക്കൊണ്ടുപോകുന്നതിനെതിരെ പരിഷത്ത് കോലഴി മേഖലാപ്രവർത്തകർ പരിസ്ഥിതിദിനത്തിൽ പ്രതിഷേധപ്രകടനം നടത്തി. പഞ്ചായത്ത് ഓഫീസിന് മുമ്പിലും കുന്നിടിക്കുന്ന പ്രദേശത്തുമാണ് പ്രതിഷേധപ്രകടനം നടത്തിയത്.
കുന്നിടിച്ച് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുകയും സ്വൈര്യജീവിതം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് തടയാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ടിനോട് പരിഷത്ത് ആവശ്യപ്പെട്ടു. പരിഷത്ത് മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ പ്രകടനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.കെ മുകുന്ദൻ, ട്രഷറർ എം.എൻ.ലീലാമ്മ, എ.ദിവാകരൻ, ഐ.കെ.മണി, കെ.വി.ആൻ്റണി, ടി.എൻ.ദേവദാസ് , പി.വി.സൈമി , എൻ.ബിനോദ്, പി.അജിതൻ , ടി.സത്യനാരായണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed