പത്തനംതിട്ട ജില്ലാ പ്രവർത്തകയോഗം സംഘടിപ്പിച്ചു

0

പത്തനംതിട്ട ജില്ലാ പ്രവർത്തകയോഗം പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ശ്രീ ബി രമേശ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രവർത്തകയോഗം 25 ജൂൺ 2023 ഞായർ രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാല് വരെ കാരംവേലി ഗവ എൽ പി സ്കൂൾ നെല്ലിക്കാലയിൽ വച്ച് നടന്നു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ശ്രീ ബി രമേശ് യോഗം ഉദ്ഘാടനം ചെയ്തു. തൃശൂരിൽ നടന്നസംസ്ഥാന വാർഷികത്തിന്റെ റിപ്പോർട്ടിങ്ങ്, പുതിയ കാലത്തിൽ പരിഷത്ത് ഏറ്റേടുക്കേണ്ട പ്രവർത്തനങ്ങൾ , പ്രവർത്തകർ ഏറ്റെടുക്കേണ്ട ചുമതലകൾ തുടങ്ങി ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, വിവിധ മേഖലകളിൽ കേന്ദ്ര സർക്കാർ വരുത്തിക്കൊണ്ടിരിക്കുന്ന അശാസ്ത്രീയമായ മാറ്റങ്ങൾ എന്നിവ സംസ്ഥാന പ്രസിഡണ്ട് പരാമർശിച്ചു. വിദ്യാഭ്യാസ മേഖലയിൽ പാഠ്യക്രമത്തിലും സിലബസിലും വന്നിട്ടുള്ള ആശയധ്രുവീകരണത്തെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് വിപുലമായ പ്രവർത്തനപരിപാടികൾ ആവിഷ്ക്കരിച്ചു. വിവിധ പഞ്ചായത്തുകളിലെ വാർഡുകളിൽ ആരംഭിക്കുന്ന മാലിന്യമുക്ത ഗ്രാമം എന്ന പരിപാടിയുടെ ജില്ലാ തല പ്രഖ്യാപനം സംസ്ഥാന പ്രസിഡണ്ട് യോഗത്തിൽ വച്ച് നിർവ്വഹിച്ചു. “കുരുന്നില എന്ന പ്രീ പ്രൈമറി പഠന സഹായിക്ക് 86 ഓളം ഓർഡർ ശേഖരിച്ച് മാതൃകയായ കുളനട മേഖലയേയും അതിന് നേതൃത്വം നല്കിയ ഡോ.ടി.പി.കലാധരനേയോഗത്തിൽ ഹർഷാരവത്തോടെ അഭിനന്ദിച്ചു. കേന്ദ്രനിർവ്വാഹക സമിതി അംഗങ്ങളായ ശ്രീ ജി രാജശേഖരൻ, ശ്രീ ജി സ്റ്റാലിൻ എന്നിവർ സംസാരിച്ചു. എട്ട് മേഖലകളിൽ നിന്ന് 75 പ്രവർത്തകർ ക്രിയാത്മകമായ ചർച്ചകളിൽ  പങ്കെടുത്തു.

 ജില്ലാ പ്രസിഡണ്ട് ശ്രീ പി ബാലചന്ദ്രൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ശ്രീ പി കെ പ്രസന്നൻ സ്വാഗതവും ജില്ലാ സെക്രട്ടറി ശ്രീ രമേശ് ചന്ദ്രൻ കെ റിപ്പോർട്ടിങ്ങും ശ്രീമതി കെ ശാന്ത നന്ദിയും രേഖപ്പെടുത്തി യോഗം കൃത്യം 4 മണിക്ക് പരിഷത്ത് ഗാനത്തോടെ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *