എതിര്‍പ്പ് – ജനാധിപത്യവിരുദ്ധ പ്രവണതയ്ക്കെതിരെ പ്രതിഷേധ സർഗസദസ്സ്

0

 കേന്ദ്ര ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കെതിരെ ചിത്രങ്ങൾ  വരച്ചും  കവിതകൾ ചൊല്ലിയും നാടൻ പാട്ടുകൾ പാടിയും കൈയ്യൊപ്പ് ചാർത്തിയും തൃശൂരില്‍ പ്രതിഷേധം

തൃശൂര്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ പ്രവണതയ്ക്കെതിരെയുള്ള പ്രതിഷേധ സർഗസദസ്സ് എതിർപ്പ്  2023 ജൂൺ 22 ന് കേരള സാഹിത്യ അക്കാദമി ഹാളിൽ  സംഘടിപ്പിച്ചു. ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ  ഡോ: ബി. അംബേദ്കറിനെ വരച്ച് ഗാനാലാപനത്തിന് തുടക്കമിട്ടു. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട പരിഷത്ത് ഗാനങ്ങൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ ഗായകസംഘം ആലപിച്ചു.
     കേന്ദ്ര ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കെതിരെ ചിത്രങ്ങൾ  വരച്ചും  കവിതകൾ ചൊല്ലിയും നാടൻ പാട്ടുകൾ പാടിയും കൈയ്യൊപ്പ് ചാർത്തിയും ആളുകൾ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ദുലേഖാ, സുജാത ജനനേത്രി, രേഷ്മ, സലീം രാജ്, ദയാശീലൻ, അഡ്വ.മനോഹരൻ, സുനിൽ, സോമൻ കാര്യാട്ട് മുതലായവർ നേതൃത്വം നൽകി.
     സുഗതകുമാരി ടീച്ചറുടെ ”കൊല്ലേണ്ടതെങ്ങനെ?” എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നന്മ സാംസ്കാരിക സംഘടനയുടെ  ജില്ലാ സെക്രട്ടറി ഷീല മണി വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണി മുതൽ ആറര വരെ നടന്ന പ്രതിഷേധ സർഗ്ഗ  സദസ്സിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് എൽഐസി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ശ്രീ ദീപക് വിശ്വനാഥ്, പു. ക.സ ജില്ലാ പ്രസിഡണ്ട് അഡ്വ. പ്രേം പ്രസാദ്, വനിതാ കലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോ. സി കെ രത്നകുമാരി, പി.കെ.രാജൻ മാഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണൻ ,സി വിമല ടീച്ചർ, ടി കെ മീരാഭായി ടീച്ചർ, പി എസ് ജൂന എന്നിവർ സംസാരിച്ചു. “എതിർപ്പ്” പ്രതിഷേധ സർഗ്ഗ സദസ്സിന് കലാസംസ്കാരം കൺവീനർ എം ജി ജയശ്രീ സ്വാഗതവും ജൻ്റർ വിഷയ സമിതി കൺവീനർ ടി എ സുജിത്ത് നന്ദിയും രേഖപ്പെടുത്തി. 130 ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *