പ്രവർത്തകര്‍ക്ക് ഊർജം പകര്‍ന്ന് ബാലവേദി ക്യാമ്പ് സമാപിച്ചു

പ്രവർത്തകര്‍ക്ക് ഊർജം പകര്‍ന്ന് ബാലവേദി ക്യാമ്പ് സമാപിച്ചു

balavedi

പട്ടാമ്പി : ബാലവേദി സംസ്ഥാന പ്രവർത്തക പരിശീലനം ആഗസ്റ്റ് 13, 14 തീയ്യതികളിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി സർക്കാർ യു.പി.സ്ക്കൂളിൽ വെച്ച് നടന്നു വിവിധ ജില്ലകളിൽ നിന്ന് അമ്പത് പ്രവർത്തകർ പങ്കെടുത്തു.വിദ്യാഭ്യാസ പ്രവർത്തകനായ വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു ജനറൽ സെക്രറി പി.മുരളീധരൻ, പ്രൊഫസർ പി.ആർ.രാഘവൻ തുടങ്ങിയവർ സംസാരിച്ചു. ചന്ദ്രൻ (ഗണിതം ), സുകുമാരൻ, സുരേന്ദ്രൻ, നാസർ, മൊയ്തീൻ (ശാസ്ത്ര പരീക്ഷണങ്ങൾ). കണ്ണൻ, എം.ആർ.(ഒറിഗാമി – നിർമാണം). സദീറ ഉദയകമാർ, നീലാംബരൻ (കളികൾ).കൃഷ്ണദാസ് (ഭാഷ). റിസ്വാൻ (ഐ.ടി).തുടങ്ങിയവർ ക്ലാസ്സ് എടുത്തു. ബാലവേദി പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനമെടുത്താണ് ക്യാമ്പ് പിരിഞ്ഞത്. ആഗസ്റ്റ് 27, 28 തീയ്യതികളിൽ ജില്ലാ പ്രവർത്തക ക്യാമ്പുകളും തുടർന്ന് മേഖല- യൂണിറ്റ് ബാലോത്സവങ്ങളും നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ