പേരാമ്പ്ര മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

0

പേരാമ്പ്ര മേഖലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര മേഖലാ കമ്മറ്റി ഓഫീസ് കെ ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പേരാമ്പ്ര മേഖലാ കമ്മറ്റി ഓഫീസ് അലങ്കാർ മൂവീസിനു സമീപം നിത്യാനന്താ കോംപ്ലക്സിൽ നിർവ്വാഹക സമിതി അംഗം കെ ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
“അറിയാം രോഗങ്ങളെ” എന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ തുക വി സുനിജയിൽ നിന്ന് ജില്ലാ സെക്രട്ടറി ശശിധരൻ മണിയൂർ ഏറ്റുവാങ്ങി. ടി രാജൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിന് കെ എം രാജൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കർ, സി കെ സുരേഷ്, ദേവദാസ് പേരാമ്പ്ര, പി കെ ബാലകൃഷ്ണൻ, പി കെ സതീശൻ, ടി ബാലകൃഷ്ണൻ, ടി സുരേഷ്, പി കെ നാരായണൻ, എം രാജൻ, ടി സി സിധിൻ, രാധാകൃഷ്ണൻ ചാലിക്കര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *