പെരിന്തല്‍മണ്ണ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ മേഖലയില്‍ ശാസ്ത്രബോധനദിന പരിപാടികള്‍ സംഘടിപ്പിച്ചു. അന്ധവിശ്വാസ ചൂഷണത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കറുടെ രക്തസാക്ഷിത്വ ദിനത്തില്‍ ശാസ്ത്രക്ലാസും അനുസ്മരണ സമ്മേളനവും പാനല്‍ പ്രദര്‍ശനവും നടത്തി.

പാലൂരില്‍ സംഘടിപ്പിച്ച താലൂക്ക് തല പരിപാടികള്‍ ജില്ലാകണ്‍വീനര്‍ വേണുപാലൂര്‍ ഉദ്ഘാടനം ചെയ്തു. വിനീഷ് പാറപ്പുറത്ത് അധ്യക്ഷനായിരുന്നു. സി.ബാലു ധബോല്‍ക്കര്‍ അനുസ്മരണം നടത്തി. വി.സന്തോഷ് , എന്‍.മണിലാല്‍ എന്നിവര്‍ സംസാരിച്ചു. എം.ചന്ദ്രദാസ് സ്വാഗതവും ആര്‍.ശ്രീഹരി നന്ദിയും പറഞ്ഞു.

അന്ധവിശ്വാസ ചൂഷണത്തിനെതിരെ മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണവും നടന്നു. ഒപ്പുശേഖരണം പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.രാജേഷ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *