അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമം നിർമിക്കുക

പാനൂർ: അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പാനൂര്‍ മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. ധബോൽക്കർ ദിനത്തിന്റെ ഭാഗമായി പാനൂർ ടൗണിൽ നടന്ന ശാസ്ത്രജാഥക്ക് പുരുഷോത്തമൻ കോമത്ത് ‘എം.സി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പാനൂർ ബസ്സ് സ്റ്റാൻറ്റിൽ കെ.നാണു മാസ്റ്ററുടെ അധ്യക്ഷതയുടെ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം എൻ.വിലാസിനി ഉൽഘാടനം ചെയ്തു.കെ.ഹരിദാസൻ ,പി.ആർ.നായർ എന്നിവർ സംസാരിച്ചു യോഗത്തിൽ എൻ.കെ.ജയപ്രസാദ് സ്വാഗതവും നീന ടീച്ചർ നന്ദിയും പറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ