ശീലം മാറ്റാം ഭൂമിയെ രക്ഷിക്കാം – ഗ്രീന്‍ പ്രോടോകോള്‍ സന്ദേശമുയര്‍ത്തി പൂക്കോട്ടുംപാടത്ത് പരിസരദിനാചരണം
@ മലപ്പുറം
പൂക്കോട്ടുംപാടം – പുതിയ കളം പ്ലാസ്റ്റിക് തരം തിരിക്കൽ (എക്കോ – വേൾഡ് )കേന്ദ്രത്തിൽ നടന്ന പരിസ്ഥിതിദിന പരിപാടി അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡണ്ട് കെ. അരുൺ കുമാറിന്റെ അദ്ധ്യക്ഷനായിരുന്നു. ശ്രീ.ഷാജു, (ഇന്റേണൽ വിജിലൻസ് ഓഫീസർ LSGD ) ശ്രീ.കെ.രാജേന്ദ്രൻ ,പി.കെ ശ്രീകുമാർ , കെ.വി.കൃഷ്ണകുമാർ , പി.ബി ജോഷി, ലിനീഷ്, കെ.വി ദിവാകരൻ, വനജ കെ, ഹസൈൻ ചെറുകാട്, എന്നിവർ സംസാരിച്ചു.
MES കോളേജ് മമ്പാട്, ഗവണ്മെന്റ് കോളേജ് നിലമ്പൂർ, മാർത്തോമ കോളേജ് ചുങ്കത്തറ, പൂക്കോട്ടുംപാടം ഗവണ്മെന്റ്ഹയർസെക്കൻഡറി സ്കൂൾ , IGMMR നിലമ്പൂർഎന്നിവിടങ്ങളിൽ നിന്ന് NSSന്റെആഭിമുഖ്യത്തിൽ കുട്ടികളും അദ്ധ്യാപകരുംപങ്കെടുത്തു. ഹരിത പ്രോട്ടോകോൾ പാലിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. അവരവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ഈ സന്ദേശം പ്രാവർത്തികമാക്കാൻ NSS യൂണിറ്റുകൾ തീരുമാനമെടുത്തു. സെഗ്രിഗേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ സംരംഭകൻ ഇബ്രാഹിം വിശദീകരിച്ചു. ശാസ്ത്രീയമായ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്റെ സംരഭകനായ ശ്രീ ഇബ്രാഹാമിനെ പരിഷത്ത് മേഖലാ കമ്മറ്റി പരിഷത് പ്രസിദ്ധീകരണങ്ങൾ സമ്മാനിച്ചു കൊണ്ട് ആദരിച്ചു.