ശീലം മാറ്റാം ഭൂമിയെ രക്ഷിക്കാം – ഗ്രീന്‍ പ്രോടോകോള്‍ സന്ദേശമുയര്‍ത്തി പൂക്കോട്ടുംപാടത്ത് പരിസരദിനാചരണം

0

@ മലപ്പുറം

പൂക്കോട്ടുംപാടം പുതിയ കളം പ്ലാസ്റ്റിക് തരം തിരിക്കൽ (എക്കോ വേൾഡ് )കേന്ദ്രത്തിൽ നടന്ന പരിസ്ഥിതിദിന പരിപാടി അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡണ്ട് കെ. അരുൺ കുമാറിന്റെ അദ്ധ്യക്ഷനായിരുന്നു. ശ്രീ.ഷാജു, (ഇന്റേണൽ വിജിലൻസ് ഓഫീസർ LSGD ) ശ്രീ.കെ.രാജേന്ദ്രൻ ,പി.കെ ശ്രീകുമാർ , കെ.വി.കൃഷ്ണകുമാർ , പി.ബി ജോഷി, ലിനീഷ്, കെ.വി ദിവാകരൻ, വനജ കെ, ഹസൈൻ ചെറുകാട്, എന്നിവർ സംസാരിച്ചു.

MES കോളേജ് മമ്പാട്, ഗവണ്മെന്റ് കോളേജ് നിലമ്പൂർ, മാർത്തോമ കോളേജ് ചുങ്കത്തറ, പൂക്കോട്ടുംപാടം ഗവണ്മെന്റ്ഹയർസെക്കൻഡറി സ്കൂൾ , IGMMR നിലമ്പൂർഎന്നിവിടങ്ങളിൽ നിന്ന് NSSന്റെആഭിമുഖ്യത്തിൽ കുട്ടികളും അദ്ധ്യാപകരുംപങ്കെടുത്തു. ഹരിത പ്രോട്ടോകോൾ പാലിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. അവരവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ഈ സന്ദേശം പ്രാവർത്തികമാക്കാൻ NSS യൂണിറ്റുകൾ തീരുമാനമെടുത്തു. സെഗ്രിഗേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ സംരംഭകൻ ഇബ്രാഹിം വിശദീകരിച്ചു. ശാസ്ത്രീയമായ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്റെ സംരഭകനായ ശ്രീ ഇബ്രാഹാമിനെ പരിഷത്ത് മേഖലാ കമ്മറ്റി പരിഷത് പ്രസിദ്ധീകരണങ്ങൾ സമ്മാനിച്ചു കൊണ്ട് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *