മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധ സംഗമം

0

കോർപ്പറേറ്റ് താൽപ്പര്യം സംരക്ഷിക്കുവാൻ നിരാശ്രയരായ ഗോത്ര വിഭാഗത്തിലെ ജനങ്ങളെ കുടിയിറക്കാൻ ആസൂത്രിത ശ്രമം ആണ് നടക്കുന്നത് എന്ന് യോഗം ആരോപിച്ചു.

അടൂർ മേഖല പ്രസിഡന്റ്‌ ബി സതികുമാരി യോഗം ഉദ്ഘാടനം ചെയ്തു.

06/08/2023

പത്തനംതിട്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ യുവസമിതിയുടെനേതൃത്വത്തിൽ മണിപ്പൂരിലെ ആസൂത്രിത കലാപത്തിലും നരഹത്യകളിലും പ്രതിഷേധിച്ചു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ വിഭജനത്തിന് ഉള്ള ബിജെപി ശ്രമം രാജ്യത്തെ വലിയ ദുരന്തത്തിലേക്കാണ് നയിക്കുന്നത്.കലാപം മറ്റ് സംസ്ഥാനങ്ങളിൽ കൂടി വ്യാപിക്കുന്നത് അതിൻ്റെ പ്രകടമായ സൂചനയാണ്.കോർപ്പറേറ്റ് താൽപ്പര്യം സംരക്ഷിക്കുവാൻ നിരാശ്രയരായ ഗോത്ര വിഭാഗത്തിലെ ജനങ്ങളെ കുടിയിറക്കാൻ ആസൂത്രിത ശ്രമം ആണ് നടക്കുന്നത് എന്ന് യോഗം ആരോപിച്ചു.

അടൂർ മേഖല പ്രസിഡന്റ്‌ ബി സതികുമാരി യോഗം ഉദ്ഘാടനം ചെയ്തു. അലിന്റ ജെ ബി അധ്യക്ഷയായി. സന്ദേശ് സ്റ്റാലിൻ. അജയ് ബി പിള്ള, പ്രവീൺ,അലീഢ, അഖിൽ, എബിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *