ഔഷധ വിലവർധനവിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല പ്രതിഷേധ സംഗമം

0

Pratishedham Oushadhavilavardhanav

കേന്ദ്ര സർക്കാരിൻ്റെ ഔഷധവില വർധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല പ്രതിഷേധ ജാഥയും യോഗവും സംഘടിപ്പിച്ചു.മുളന്തുരുത്തി പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിചേർന്ന പ്രതിഷേധ സംഗമം മേഖല പ്രസിഡൻ്റ് പ്രൊഫ:എം.വി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ബി വി മുരളി വിഷയാവതരണം നടത്തി. വൈസ് പ്രസിഡൻ്റ് പി കെ രഞ്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ എ മുകുന്ദൻ സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ കെ എൻ സുരേഷ്, കമ്മിറ്റിയംഗം കെ.പി രവികുമാർ, മേഖല കമ്മിറ്റിയംഗങ്ങളായ പി കെ സത്യൻ, കെ ആർ ഗോപി, കെ കെ പ്രദീപ് കുമാർ, സുരേഷ് എ എ, സി ചന്ദ്രമണി എന്നിവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി ടി സി ലക്ഷ്മി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *