മുളംതുരുത്തി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ യുവസമിതിയുടെ ആഭിമുഖ്യത്തിൽ പി.എസ്.സി മാതൃക പരീക്ഷ നടത്തി. യുവസമിതിയുടെ നേതൃത്വത്തില്‍ ടെക്നിക്കൽ സ്കൂളിൽ നടത്തിവരുന്ന സൗജന്യ പി.എസ്.സി ക്ലാസ്സിന്റെ ഒന്നാമത് വാർഷികത്തിന്റെ ഭാഗമായിട്ടാണ് മാതൃക പരീക്ഷ നടത്തിയത്.തുരുത്തിക്കര ഗവൺമെന്റ് ടെക്നിക്കൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുളംതുരുത്തി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ഷാജി മാധവൻ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. യുവസമിതി പ്രസിഡന്റ് നിതിൻ രാജു അധ്യക്ഷനായ യോഗത്തിൽ മുളംതുരുത്തി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാ രാജേന്ദ്രൻ മുളംതുരുത്തി ഗ്രാമപഞ്ചാത്തു പത്താം വാർഡ് മെമ്പർ നിജി ബിജു തുരുത്തിക്കര അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വേണു മുളംതുരുത്തി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ചിന്നു.വി.ആർ സ്വാഗതവും ബിനിലാ.എം.എസ് നന്ദിയും പറഞ്ഞു.