സൂഷ്മ ജീവികളുടെ ലോകം- യുറീക്ക പ്രത്യേക പതിപ്പ് പ്രകാശിപ്പിച്ചു

പുളിക്കമാലി: പുളിക്കമാലി ഗവ ഹൈസ്കൂളിലെ മുഴുവന്‍ ക്ലാസ് മുറിയിലേക്കും ആവശ്യമായ യുറീക്ക -ശാസ്ത്രകേരളം മാസികകളുടെ വാർഷിക വരിസംഖ്യ പ്രധാന അധ്യാപകൻ മുഹമ്മദ് അലിയിൽ നിന്നും പരിഷത്ത് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ.സുരേഷ് ഏറ്റുവാങ്ങി. പരിഷത്ത് മുളംതുരുത്തി മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ‘ഓരോ ക്ലാസ്സിലും ഓരോ ശാസ്ത്ര മാസിക’ എന്ന പരിപാടിയുടെ ഉദ്ഘാടനമാണ് പുളിക്കമാലി ഗവ.ഹൈസ്കൂളില്‍ നടന്നത്. യോഗത്തിൽ വച്ച് യുറീക്ക -ശാസ്ത്രകേരളം മാസികകളുടെ പ്രത്യേക പതിപ്പായ “സൂഷ്മ ജീവികളുടെ ലോകം” മാസികയുടെ മേഖലാതല പ്രകാശനവും കെ.എൻ.സുരേഷ് നിർവഹിച്ചു. നിത്യ ജീവിതത്തിൽ സൂക്ഷമ ജീവികളുടെ പ്രാധാന്യം, അപകടകാരികളായ സൂഷ്മ ജീവികളുടെ സ്വാഭാവം എന്നിവ കുട്ടികളെ പരിചയപെടുത്തന്നതിനായി മൈക്രോസ്കോപ്പ് നീരീക്ഷണം, പാനൽ പ്രദർശനം, അനുബന്ധ ക്ലാസുകൾ എന്നിവ സ്കൂളിൽ സംഘടിപ്പിക്കും. അധ്യാപകരായ ഗീത, പി ടി മോഹനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ