കോഴിക്കോട്: ഓൺലൈനിൽ ചേർന്ന സമ്മേളനം പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. വിനോദ് ഉദ്ഘാടനം ചെയ്തു. ശരത് വണ്ടൂർ സംഘടനാരേഖ അവതരിപ്പിച്ചു. വി കെ രാഘവൻ ആധ്യക്ഷനായ യോഗത്തിൽ തോമസ് അഗസ്ത്യൻ, പി കെ വിനോദ്കുമാർ, പി നാരായണൻ, എം ഷിനോദ്, മണിരഥൻ എന്നിവർ സംസാരിച്ചു .പുതിയ ഭാരവാഹികളായി പി രാധാകൃഷ്ണൻ (പ്രസിഡൻ്റ്), അനൂപ് മണ്ണാറക്കൽ (വൈസ് പ്രസിഡൻ്റ്), സ്മിതരവി (സെക്രട്ടറി), ഷിജു എം (ജോ. സെക്രട്ടറി), പി കെ വിനോദ് കുമാർ (ട്രഷറർ), ചന്ദ്രൻ പുന്നത്ത്  (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

കോവിഡ് രണ്ടാം തരംഗം തുടരുമ്പോൾ ചില തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കാനോ വ്യാപനവേഗത തടയുവാനോ ശ്രമിക്കാതെ നിസ്സംഗത തുടരുകയാണ്. ആ അലംഭാവം അവസാനിപ്പിച്ച് വളരെ ജാഗ്രതയോടു കൂടി ഉണർന്ന് പ്രവർത്തിക്കണമെന്ന് കൊണ്ടോട്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *